ഹരാരെ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിംബാബ്‌വെയില്‍ ലോക്ക്ഡൗണ്‍ അനിശ്ചികാലത്തേക്ക് നീട്ടി. എല്ലാ രണ്ടാഴ്ചയും സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സിംബാബ്‌വെ പ്രിസഡന്റ് എമേഴ്‌സണ്‍ നങ്ഗ്‌വ അറിയിച്ചു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുകയാണ്. കൃത്യമായ ആസൂത്രങ്ങളോടെ നിയന്ത്രണങ്ങള്‍ ക്രമേണെ പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചില വ്യവസായ സ്ഥാപനങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ട്. രാവിലെ 6 മണിമുതല്‍ വൈകുന്നേരം 4.30 വരെ ഇവയ്ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ തെരുവുകച്ചവടങ്ങള്‍ക്കടക്കം ആളുകള്‍ കൂട്ടം കൂടുന്ന മാര്‍ക്കറ്റുകള്‍ക്കുള്ള നിയന്ത്രണം തുടരും.
Post Your Comments