മസ്ക്കറ്റ് • വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒമാനില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം പുറപ്പെട്ടു. എയര്‍ ഇന്ത്യ എക്സ്പ്രസ് (ഐ.എക്സ് 554) മസ്കറ്റ്-തിരുവനന്തപുരം വിമാനമാണ് അല്‍പസമയം മുന്‍പ് പുറപ്പെട്ടത്. രോഗികളും, തൊഴിലാളികളും, കുടുങ്ങിപ്പോയ സഞ്ചാരികളും അടക്കം 177 പേരാണ് വിമാനത്തിലുള്ളത്. ഇന്ത്യന്‍ സമയം 6.30 ഓടെ വിമാനം തിരുവനന്തപുരത്തെത്തും.
മസ്ക്കറ്റില്‍ നിന്നുള്ള മൂന്നാമത്തെ വിമാനമാണിത്. നേരത്തെ കൊച്ചിയിലേക്കും, ചെന്നൈയിലേക്കുമായിരുന്നു സര്‍വീസ്.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് വരുന്ന രണ്ടാമത്തെ വിമാനമാണിത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ എത്തിയ ദോഹ-തിരുവനന്തപുരം വിമാനമാണ് ആദ്യത്തേത്.
മസ്കറ്റ് – തിരുവനന്തപുരം വിമാനത്തിന് പുറമേ, ഇന്ന് യു.എ.ഇയില്‍ നിന്ന് മൂന്ന് വിമാനങ്ങളും കേരളത്തിലേക്ക് പ്രവാസികളുമായി എത്തുന്നുണ്ട്. ദുബായ്-കൊച്ചി, ദുബായ്-കണ്ണൂര്‍, അബുദാബി-കൊച്ചി എന്നിവയാണ് മറ്റുവിമാനങ്ങള്‍.
Third flight from Oman under #VandeBharatMission, IX 554 scheduled to depart for Trivandrum today. Passengers include urgent medical cases, workers, stranded visitors & people having family emergencies. @PMOIndia@DrSJaishankar@MOS_MEA@MEAIndia pic.twitter.com/oALO6mLwEN
— India in Oman (Embassy of India, Muscat) (@Indemb_Muscat) May 17, 2020
Post Your Comments