കൊച്ചി: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഊബര്‍ വിവിധ നടപടികള്‍ സ്വീകരിച്ചു. ഡ്രൈവര്‍മാര്‍ക്ക് പിപിഇ കിറ്റുകള്‍ നല്‍കുകയും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.
ഊബറിന്റെ പുതിയ സുരക്ഷാ ആപ്പ് ഡ്രൈവര്‍മാരോട് നിശ്ചിത ട്രിപ്പുകള്‍ കഴിയുമ്പോള്‍ അവരുടെ പിപിഇ സാധനങ്ങള്‍ പുതുക്കാന്‍ ആവശ്യപ്പെടും. അവര്‍ക്ക് സൗകര്യപ്രദമായ പിക്ക്അപ്പ് പോയിന്റുകളുടെ പട്ടിക നോട്ടിഫിക്കേഷനില്‍ നല്‍കും. ലൊക്കേഷന്‍ തെരഞ്ഞെടുത്താല്‍ ക്യൂആര്‍ കോഡ് ലഭ്യമാക്കും. ആ പിക്കപ്പ് പോയിന്റിലെ ഊബര്‍ വോളന്റിയര്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പിപിഇ സാധനങ്ങള്‍ ഡ്രൈവര്‍ക്ക് കൈമാറും.
ഇന്ത്യയിലുടനീളമുള്ള ഡ്രൈവര്‍ സഹകാരികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനായി 30 ലക്ഷം മാസ്‌ക്കുകള്‍, 12 ലക്ഷം ഷവര്‍ കാപ്പുകള്‍, 2 ലക്ഷം അണുനാശിനി ബോട്ടിലുകള്‍, 2ലക്ഷം സാനിറ്റൈസറുകള്‍ തുടങ്ങിയവ ഊബര്‍ സംഭരിച്ചിട്ടുണ്ട്. പിപിഇ സാമഗ്രഹികള്‍ ഡ്രൈവര്‍മാര്‍ സ്വയം വാങ്ങുകയാണെങ്കില്‍ അതിന്റെ ചെലവ് ഊബര്‍ തിരിച്ചു നല്‍കും. ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയ ശേഷം ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്.
സുരക്ഷാ നടപടികളുടെ ഭാഗമായി ഊബര്‍ ഡ്രൈവര്‍മാര്‍ക്ക് റൈഡ് ഷെയറിങില്‍ ബോധവല്‍ക്കരണ വീഡിയോ, പ്രവര്‍ത്തന നടപടികള്‍, വാഹനം അണുമുക്തമാക്കല്‍ തുടങ്ങി കോവിഡ്-19മായി ബന്ധപ്പെട്ട സുരക്ഷാ പ്രോട്ടോകോളുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ വീഡിയോകള്‍ കണ്ട ശേഷമേ ഡ്രൈവര്‍മാര്‍ക്ക് ട്രിപ്പിന് അനുവാദം ലഭിക്കുകയുള്ളു. പ്രോട്ടോകോളുകള്‍ അവര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണിത്.
ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും പകര്‍ച്ചവ്യാധിയുടെ തുടക്കഘട്ടത്തില്‍ തന്നെ മാസ്‌ക്കുകളും സാനിറ്റൈസറുകളും ഓര്‍ഡര്‍ ചെയ്തിരുന്നതായും ഡ്രൈവര്‍മാര്‍ക്ക് സുരക്ഷാ സാമഗ്രഹികള്‍ ദീര്‍ഘനാളത്തേക്ക് ലഭ്യമാകുന്നുണ്ടെന്ന് വിതരണ സാങ്കേതിക വിദ്യ ഉറപ്പാക്കുമെന്നും അധികൃതര്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ലക്ഷങ്ങള്‍ അവരവരുടെ ജോലികളിലേക്ക് മടങ്ങുമ്പോഴും ഞങ്ങളുടെ സുരക്ഷാ നടപടികള്‍ ശക്തമായി തുടരുമെന്നും ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ സെന്‍ട്രല്‍ ഓപറേഷന്‍സ് മേധാവി പവന്‍ വൈഷ് പറഞ്ഞു.
Post Your Comments