തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ച് ആട്ടോറിക്ഷകള്‍ നിരത്തിലിറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരേന്ത്യയിലെ സവാരി സമ്പ്രദായമല്ല കേരളത്തിലേത്. സംസ്ഥാനത്ത് ആറു ലക്ഷത്തോളം ആട്ടോറിക്ഷാ തൊഴിലാളികളും രണ്ടു ലക്ഷത്തോളം ടാക്സി തൊഴിലാളികളും പട്ടിണിയിലാണെന്നും അദ്ദേഹം പറഞ്ഞു. മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്റെയും ആക്ടെല് (ഐ.എന്‍.ടി.യു.സി) യൂണിയന്റെയും നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുൻപിൽ നടന്ന പാട്ടകൊട്ടി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
Post Your Comments