റമദാന്‍ മാസത്തില്‍ കാസർഗോഡെ വീടുകളിലെ അതിത്ഥിയായി എത്തുന്ന ഒരു സ്‌പെഷ്യല്‍ വിഭവമാണ് കോഴിക്കടുമ്പ്. മണിക്കൂറാളം നീണ്ട പാചകത്തിലൂടെയാണ് കോഴിക്കടുമ്പ് തീന്‍ മേശയില്‍ എത്തുന്നത്.. 1960 ല്‍ കാസര്‍ഗോഡ് തളങ്കര സ്വദേശിയായ ബി.ഡി അബ്ദുറഹ്മാന്‍ മുബൈയിലെ തന്റെ ഹോട്ടലായ മുബൈ ലണ്ടന്‍ ദര്‍ബാര്‍ ഹോട്ടലില്‍ അഫ്ഗാന്‍ രുചിക്ക് സാമ്യമുള്ള ഭക്ഷണമായി ഉണ്ടാക്കിയതാണ് കോഴിക്കടുമ്പ് .ഈ രുചിയാണ് ജന്മദേശമായ കാസര്‍ഗോഡ് എത്തിച്ചത് .തുടര്‍ന്ന് കാസർഗോഡെ മുസ്സീം വിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ റമദാന്‍ മാസത്തില്‍ സ്പെഷ്യൽ വിഭവമായി കോഴിക്കടുമ്പിനെ നോമ്പ് തുറ സമയത്ത് തീന്‍ മേശയില്‍ എത്തിക്കും.
കാണാന്‍ അത്ര ഭംഗി ഇല്ലെങ്കിലും കോഴിക്കടുമ്പ് ഉണ്ടാക്കാന്‍ മണിക്കൂറോളം നീണ്ട് നിക്കുന്ന പാചക പണി ഉണ്ടെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്. കോഴിക്കടുമ്പ് ഇല്ലാത്ത റമദാന്‍ മാസം ഇല്ലെന്നാണ് കാസര്‍ഗോഡ് കാര്‍ പറയുന്നത് .കാസര്‍ഗോഡിന് പുറമെ മലബാറിലെ മിക്ക സ്ഥലങ്ങളിലും കോഴിക്കടുമ്പ് സുപ്പര്‍ സ്റ്റാര്‍ തന്നെയാണ് .
Post Your Comments