ന്യൂഡല്‍ഹി : ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇതുവരെ 90,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. . 90,927 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 4,987 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 2,872 ആയി. 17ന് രാവിലെ 9.30 വരെയുള്ള കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 30,706 ആണ്.
Read Also : റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിലെ 25 പേര്‍ക്ക് കോവിഡ് : വൈറസ് എങ്ങിനെ പടര്‍ന്നുവെന്നത് അജ്ഞാതം
രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച മറ്റു സംസ്ഥാനങ്ങളിലെ നില ഇങ്ങനെ- ഗുജറാത്ത് 10,988, തമിഴ്‌നാട് 10,585, ഡല്‍ഹി 9,333, രാജസ്ഥാന്‍ 4,960. ബിഹാറില്‍ ഞായറാഴ്ച 33 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,178 ആയി.
അതേസമയം, ലോകത്താകെയുള്ള കോവിഡ് രോഗികളുടെ എണ്ണം 45.6 ലക്ഷം പിന്നിട്ടു. മരണ സംഖ്യ 3,06,000. യുഎസില്‍ 1,237 പേര്‍ 24 മണിക്കൂറിനിടെ രോഗം ബാധിച്ചു മരിച്ചു
Post Your Comments