KeralaLatest NewsNews

ലോക ശ്രദ്ധ ആകർഷിച്ച വിസ്‌ക് മാതൃകയുടെ പുതിയ പതിപ്പിന് അഭിനന്ദനവുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ

കളമശേരി: ലോക ശ്രദ്ധ ആകർഷിച്ച വിസ്‌ക് മാതൃകയുടെ പുതിയ പതിപ്പിന് അഭിനന്ദനവുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. കളമശേരി മെഡിക്കൽ കോളേജിൽ ആണ് വിസ്‌ക് മാതൃക നിർമ്മിച്ചിരിക്കുന്നത്. കേരളത്തിന്റെ മറ്റൊരു ആരോഗ്യ മാതൃക രാജ്യം ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും ഒരു അഭിമാന മുഹൂർത്തമാണെന്നും മന്ത്രി പറഞ്ഞു.

വിസ്‌ക് വികസിപ്പിക്കാൻ നേതൃത്വം നൽകിയ എറണാകുളം മെഡിക്കൽ കോളജ് ആർഎംഒ ഡോ. ഗണേഷ് മോഹൻ, എആർഎംഒ ഡോ. മനോജ്, എൻഎച്ച്എം എറണാകുളം അഡീഷണൽ പ്രോഗ്രാം മാനേജർ ഡോ. നിഖിലേഷ് മേനോൻ അഡീഷണൽ ഡിഎംഒ ഡോ. വിവേക് കുമാർ എന്നിവരെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

രാജ്യാന്തര തലത്തിൽ ശ്രദ്ധ ആകർഷിച്ച വിസ്‌ക് മാതൃക രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമ്പിൾ ശേഖരണത്തിനായി വ്യാപകമായിഉപയോഗിക്കുന്നുണ്ട്. രണ്ട് മിനിറ്റിൽ താഴെ സമയം കൊണ്ട് സുരക്ഷിതമായി സാമ്പിൾ ശേഖരിക്കാം എന്നതാണ് വിസ്‌കിന്റെ സവിശേഷത.

പ്രതിരോധ വകുപ്പിന് വേണ്ടി മെഡിക്കൽ കോളജിന്റെ സാങ്കേതിക സഹായത്തോടു കൂടി ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മന്റ് ഓർഗനൈസേഷൻ ആണ് എക്കണോ വിസ്‌ക് എന്ന് പേരിട്ട പരിഷ്‌കരിച്ച വിസ്‌ക് മാതൃക നിർമിച്ചത്. ഭാരക്കുറവുള്ള മടക്കാവുന്നതും അഴിച്ചെടുക്കാവുന്നതുമായ എക്കണോ വിസ്‌ക് ഹെലികോപ്റ്ററുകളിൽ ഘടിപ്പിക്കാൻ സാധിക്കും. ഒരു ഹെലികോപ്റ്ററിൽ രണ്ട് വിസ്‌ക് വരെ സ്ഥാപിക്കാം. യാത്ര സംവിധാനങ്ങൾ പരിമിതമായ സ്ഥലങ്ങളിൽ പോലും വിസ്‌ക് എത്തിച്ചു കൊവിഡ് പരിശോധന നടത്താൻ പുതിയ വിസ്‌ക് സഹായകരമാണ്.

നാഷണൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയിൽ നടത്തിയ വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷമാണ് എക്കണോ വിസ്‌ക് ഐഎൻഎസ് സഞ്ജീവനിയിയിൽ ഹെലികോപ്റ്റർ വഴി എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button