തിരുവനന്തപുരം: വേളിക്കായലിൽ മുങ്ങിയ കെടിഡിസിയുടെ ഫ്ലോട്ടിംഗ് റസ്റ്റോറൻറ് ഉയർത്തി. നാലു മാസം മുൻപ് 75 ലക്ഷം മുടക്കി നവീകരിച്ച ഫ്ലോട്ടിംഗ് റസ്റ്റോറൻറാണ് ഒരാഴ്ച മുൻപ് കനത്ത മഴയിൽ മുങ്ങിയത്. ടൂറിസം മന്ത്രി നേരിട്ട് ഇടപെട്ട് കരാർ കമ്പനിയെ കൊണ്ട് തന്നെ റസ്റ്റോറൻറ് ഉയർത്തുകയായിരുന്നു. റസ്റ്റോറൻറ് മുങ്ങാൻ കാരണം കെടിഡിസിയുടെ അനാസ്ഥയാണെന്നാണ് നിർമ്മാണ കമ്പനിയുടെ ആരോപണം.
Read also: രണ്ട് സംസ്ഥാനങ്ങളിലുള്ള മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കും
മുങ്ങിയതിന്റെ കാരണത്തെ കുറിച്ച് കെടിഡിസിയും നിർമ്മാണം നടത്തിയ ഫ്ലോട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. കരാർ കമ്പനി തന്നെ യന്ത്രങ്ങളുമായി നാല് ദിവസം മുമ്പ് വേളിയിലെത്തി. എറണാകുളത്തുള്ള മറ്റൊരു കമ്പനിയുമായി കെടിഡിസിയിലെ എഞ്ചിനീയറിങ് വിഭാഗവുമെത്തി. പിന്നീട് റെസ്റ്റോറൻറ് ഉയർത്താനാകെ എറണാകുളത്ത് നിന്നെത്തിയ കമ്പനി മടങ്ങി. ഇതോടെയാണ് ടൂറിസം മന്ത്രി നേരിട്ട് ഇടപെട്ടത്.
Post Your Comments