തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറിയിൽ ഗ്ലാസ് ഫർണസ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഫർണസ് ഓയിൽ കടലിൽ കലർന്നു. ബുധനാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം.
ഗ്ലാസ് പൗഡർ നിർമ്മാണത്തിന് ഉപയോഗിക്കന്ന പൊടി തയ്യാറാക്കുന്ന ഓയിലാണിത്.
വെട്ടുകാട് മുതൽ വേളി വരെ രണ്ടു കി.മി എണ്ണ പടർന്നതായാണ് നാട്ടുകാർ പറയുന്നത്. കോസ്റ്റ് ഗാർഡ് നിരീക്ഷണം നടത്തുന്നുണ്ട്. ചോർച്ച അടച്ചതായി കമ്പനി അധികൃതർ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും പ്രദേശത്ത് പരിശോധന നടത്തി. രണ്ടു മാസത്തോളം മത്സ്യ ബന്ധനം നിലക്കുമെന്നും തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു.
സ്ഥലത്ത് മീനുകൾ ചത്തുപൊന്തിയതായും മത്സ്യബന്ധനം നടത്താനാകില്ലെന്നുമാണ് തൊഴിലാളികൾ പറയുന്നത്. തിരുവനന്തപുരം നഗരത്തോട് ചേർന്ന ശംഖുമുഖം, വേളി തീരങ്ങളിലും കടലിലും സന്ദർശകരെ ഉൾപ്പടെ പൊതുജനങ്ങളെ നിരോധിച്ചതായി അറിയിച്ചു. എത്രയും വേഗം കടലിൽ കലർന്ന ഫർണസ് ഓയിൽ നീക്കം ചെയ്യാനുളള ശ്രമം നടക്കുകയാണ്.
Post Your Comments