CinemaNewsEntertainment

മികച്ച പ്രതികരണം നേടി നിഖിലയുടെ വേലി

 

ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ലവ് 24×7 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നായികയാണ് നിഖില വിമല്‍. ഒരിടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ നായകനായ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ വീണ്ടും ചുവടുറപ്പിച്ച താരം പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമായി. ദുല്‍ഖാര്‍ സല്‍മാന്‍ നാകനായി എത്തിയ ഒരു യമണ്ടന്‍ പ്രേമ കഥയിലാണ് നിഖില അവാസാനം അഭിനയിച്ചത്.

ഇപ്പോഴിതാ താരം നിര്‍മ്മാതാവിന്റെ വേഷം കൂടി അണിഞ്ഞിരിക്കുകയാണ്. വേലി എന്ന ഹ്രസ്വ ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് താരം നിര്‍നമ്മാതാവിന്റെ വേഷം അണിഞ്ഞിരിക്കുന്നത്. ഇന്നലെയാണ് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തത്.ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കുട്ടികളുടെ ഒരു സ്‌കൂള്‍ നാടക റിഹേഴ്‌സലിലൂടെ പുരോഗമിക്കുന്ന ഹ്രസ്വചിത്രം സമൂഹത്തിലെ ചര്‍ച്ച ചെയ്യപ്പെടേണ്ട അതിര്‍ത്തിവത്കരണത്തെയും വേലികെട്ടുകളെയും കുറിച്ചാണ് സംസാരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ അള്ള് രാമേന്ദ്രന്റെ തിരക്കഥാകൃത്ത് വിനീത് വാസുദേവനാണ് വേലി സംവിധാനം ചെയ്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button