ദുബായ് • വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള ദുബായ്-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടു. IX434 വിമാനത്തില്‍ 35 ഗര്‍ഭിണികളും, 46 രോഗികളും യു.എ.ഇയില്‍ കുടുങ്ങിയ 53 തൊഴിലാളികളും ജീവനക്കാരും 13 മുതിര്‍ന്ന പൗരന്മാരുമുള്‍പ്പടെ 179 യാത്രക്കാരാണ് ഉള്ളത്.
പ്രാഥമിക മെഡിക്കല്‍ സ്ക്രീനിംഗിന് ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചത്. വിമാനം ഏഴ് മണിയോടെ കൊച്ചിയിലെത്തും.
ഇന്ന് യു.എ.ഇയില്‍ നിന്ന് മൂന്ന് വിമാനങ്ങളാണ് കേരളത്തിലേക്കുള്ളത്. അബുദാബി-കൊച്ചി, ദുബായ് – കണ്ണൂര്‍ എന്നിവയാണ് മറ്റു വിമാനങ്ങള്‍. അബുദാബി – കൊച്ചി വിമാനം യു.എ.ഇ സമയം ഉച്ചതിരിഞ്ഞ് 3.15 ന് പുറപ്പെടും. 4 മണിക്കാണ് കണ്ണൂര്‍ വിമാനം.
IX 434 ready for departure to Kochi shortly with 179 passengers on board including 35 pregnant women, 46 medical cases, 53 stranded workers and labourers and 13 sr citizens among others. @MEAIndia @IndembAbuDhabi @DDIndialive @IndianDiplomacy @MOS_MEA @MoCA_GoI @airindiain pic.twitter.com/0ClKWnduFW
— India in Dubai (@cgidubai) May 17, 2020
Post Your Comments