ന്യൂഡൽഹി; വനിതാ ഡോക്ടർ കോവിഡ് രോഗമുക്തി നേടി ആശുപത്രിയില്‍നിന്നു തിരിച്ചെത്തിയപ്പോൾ അയല്ക്കാരന് ഫ്ളാറ്റില്‍ പൂട്ടിയിട്ടു. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ യുവതിക്കാണു താമസസ്ഥലത്തു ദുരനുഭവമുണ്ടായതെന്ന് പോലീസ്.
ഡൽഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ക്കു കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെയാണു രോഗം ബാധിച്ചത്, ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായശേഷം ഹോം ക്വാറന്ൈറനായി ഇവര്‍ ഡല്‍ഹി വസന്ത്കുഞ്ജിലെ വീട്ടിലെത്തി,, എന്നാല്‍ ഇവിടെവച്ച് ഡോക്ടറെ അയല്ക്കാരന് അസഭ്യം പറയുകയും മറ്റെവിടെയെങ്കിലും താമസിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു, താന്‍ കോവിഡ് രോഗമുക്തി നേടിയെന്നും പരിശോധനകള്‍ നെഗറ്റീവായെന്നും ഡോക്ടര്‍ പറഞ്ഞെങ്കിലും ഇയാള്‍ ചെവികൊണ്ടില്ല,, അസഭ്യവര്‍ഷം തുടര്‍ന്നതിനു പിന്നാലെ ഫ്ളാറ്റ് പൂട്ടിയിടുകയായിരുന്നെന്നു ഡോക്ടര്‍ പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കി.
അപമാനം നേരിട്ട ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് ഡോക്ടറുടെ അയല്‍വാസിയായ മനീഷ് എന്നയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നു പോലീസ് വ്യക്തമാക്കി.
Post Your Comments