KeralaLatest NewsNews

കേരളത്തിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൗണ്‍; ജനങ്ങൾ പുറത്തിറങ്ങുന്ന കാര്യത്തിൽ ഡിജിപി പറഞ്ഞത്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് വാഹനങ്ങള്‍ റോഡിലിറക്കാന്‍ പാടില്ല. എന്നാല്‍ ചരക്കു വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍, അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്ക് യാത്രാനുമതിയുണ്ട്.

അത്യാവശ്യ കാര്യങ്ങള്‍ മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് ഡിജിപി അറിയിച്ചു. വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാനായുള്ള പൊലീസിന്റെ പ്രത്യേക പരിശോധന ഇന്നും തുടരും. മൂന്നാംഘട്ട ലോക്ക് ഡൗണിന് ശേഷം കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് സംസ്ഥാന സർക്കാരും ഇളവുകളിലും നിയന്ത്രണങ്ങളും മാറ്റങ്ങള്‍ വരുത്തും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ള വയനാട്ടില്‍ കർശന ജാഗ്രത തുടരുന്നു. നിലവില്‍ 17 രോഗികളാണ് ചികിത്സയിലുളളത്. കൂടാതെ രോഗലക്ഷണങ്ങളോടെ എട്ട് പേർ ആശുപത്രിയിലുണ്ട്. 2157 പേരാണ് ആകെ ജില്ലിയില്‍ നിരീക്ഷണത്തിലുള്ളത്. ആദിവാസി മേഖലകളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ മാനന്തവാടി താലൂക്കില്‍ വിവിധ പഞ്ചായത്തുകൾ അടച്ചിട്ട് കർശന ജാഗ്രത തുടരുകയാണ്. കണ്ടെയിന്‍മെന്‍റ് സോണായ പ്രദേശങ്ങളില്‍ ആളുകൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് കർശനം നിർദേശം നല്‍കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button