Latest NewsNewsIndia

പെന്‍ഷന്‍ തുകയില്‍ നിന്ന് മിച്ചം പിടിച്ച രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌ത്‌ സൈനികന്റെ വിധവ

ന്യൂഡൽഹി: പെന്‍ഷന്‍ തുകയില്‍ നിന്ന് മിച്ചം പിടിച്ച രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌ത്‌ സൈനികന്റെ വിധവ. 1965ലെ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഉത്തരാഖണ്ഡ് സ്വദേശി ഹവില്‍ദാര്‍ കബൂതര്‍ സിംഗിന്റെ ഭാര്യ ദര്‍ശനി ദേവി എന്ന എണ്‍പത്തിരണ്ടു വയസ്സുകാരിയാണ് പണം സംഭാവന നൽകിയത്. പെന്‍ഷന്‍ തുകയില്‍ നിന്നും മിച്ചം പിടിച്ച രണ്ട് ലക്ഷം രൂപ ബാങ്കില്‍ നേരിട്ട് നടന്നെത്തിയാണ് ദര്‍ശനി ദേവി പിന്‍വലിച്ചത്. ആ തുക പ്രാദേശിക അധികൃതരുടെ സഹായത്തോടെ അവര്‍ പി എം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കുകയായിരുന്നു.

Read also: ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ സ്വകാര്യ കമ്പനികൾക്കും പങ്കാളികളാകാം ഐഎസ്ആർഒയ്ക്കായിരിക്കും നിയന്ത്രണം : ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

ദര്‍ശനി ദേവിയുടെ പ്രവൃത്തി രാജ്യത്തിനാകെ മാതൃകയാണെന്ന് സംയ്കുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം ഇത്തരം കുടുംബങ്ങളാല്‍ അനുഗൃഹീതമാണെന്നും അത് എല്ലാക്കാലത്തും ഇപ്രകാരമായിരിക്കുമെന്നും ഈ നന്മകളാണ് നമ്മുടെ ഊര്‍ജ്ജമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button