ദുബായ് • കൊറോണ വൈറസ് ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി യു.എ.ഇയിൽ നിന്ന് 177 യാത്രക്കാർ വീതമുള്ള മൂന്ന് വിമാനങ്ങൾ കേരളത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍ പറന്നിറങ്ങും.
ആദ്യ വിമാനം ദുബായില്‍ നിന്ന് കൊച്ചിയിലേക്കാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 434 വിമാനത്തില്‍ 75 ഗര്‍ഭിണികളും വൈദ്യസഹായത്തിനുള്ള ഡോക്ടര്‍മാരും നഴ്സുമാരും അടക്കം 181 പേര്‍ ഉണ്ടാകും. യു.എ.ഇ സമയം ഉച്ചയ്ക്ക് 12.45 ന് വിമാനം ദുബായ് ഇന്റര്‍നാഷണലില്‍ നിന്ന് പുറപ്പെടും.
രണ്ടാമത്തെ വിമാനം അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തിലേക്കും മറ്റൊന്ന് കോഴിക്കോട്ടേക്കുമാണ്.
180 സീറ്റര്‍ ബോയിംഗ് 737 വിമാനത്തില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി അവസാനത്തെ ഒരു വരി സീറ്റ് ഒഴിച്ചിട്ട് 177 പേരുമായാണ് യാത്ര ചെയ്യുന്നത്.
വന്ദേ ഭാരത് ആദ്യ ഘട്ടത്തിൽ മിഡിൽ ഈസ്റ്റിൽ നിന്ന് മൂവായിരത്തിലധികം യാത്രക്കാർ എത്തി. അതുപോലെ തന്നെ രണ്ടാം ഘട്ടത്തിൽ എയർ ഇന്ത്യയുടെ 25 വിമാനങ്ങൾ കേരളത്തിലേക്ക് സർവീസ് നടത്തും.
ആരോഗ്യ പ്രോട്ടോക്കോളുകൾ അനുസരിച്ച്, എത്തുന്ന എല്ലാ യാത്രക്കാരെയും ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും.
രോഗലക്ഷണങ്ങളുള്ളവരെ കോവിഡ് ആശുപത്രികളിലേക്ക് കൊണ്ടുപോകുകയും ബാക്കിയുള്ളവരെ ഹോം ക്വാറന്റൈനില്‍ അയയ്ക്കുകയും ചെയ്യും.
Post Your Comments