തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജിൽ കോര്‍പറേറ്റുകളെ സഹായിക്കുന്ന നടപടികളാണ് ഉള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്. . ആരോഗ്യമേഖലയില്‍ പോലും കോര്‍പറേറ്റ് ആശുപത്രി ശൃംഖലയ്ക്ക് പിന്തുണ നല്‍കിയിരിക്കുകയാണ്. പ്രതിരോധ മേഖല, ആണവോര്‍ജം, കല്‍ക്കരി, ബഹിരാകാശം തുടങ്ങി തന്ത്രപ്രധാന മേഖലകളിലെല്ലാം സ്വകാര്യവത്കരണം നടക്കാന്‍ പോവുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് ക്ഷേമപെന്ഷന് ലഭിക്കാന്‍ ബാക്കിയുള്ള എല്ലാവര്ക്കും 1000 രൂപ വീതം അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യും. അടുത്ത ബുധനാഴ്ച അന്തിമ ലിസ്റ്റ് തയാറാകും.ഇവര്‍ക്കെല്ലാം ആയിരം രൂപ വീതം നല്കിക്കഴിഞ്ഞാല് കൂടുതല്‍ ധനസഹായം തുടര്‍ന്ന് നല്‍കാനുള്ള നടപടികള്‍ ആരംഭിക്കും. ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് മാറ്റിയ 500 കോടി രൂപയുണ്ട്. അടുത്ത മാസം മറ്റൊരു 500 കോടി കൂടി ലഭിക്കും. ജനങ്ങളെ സഹായിക്കുകയാണ് സര്‍ക്കാരിന്റെ നയമെന്നും തോമസ് ഐസക് വ്യക്തമാക്കി.
Post Your Comments