Latest NewsIndiaNews

അവര്‍ വീടെത്തുമ്പോള്‍ പറയും തങ്ങള്‍ക്ക് തിരികെയെത്താന്‍ പ്രതീക്ഷ നല്‍കിയ ഒരാളെ വഴിയില്‍ കണ്ടുമുട്ടിയെന്ന്; ഇതരസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി പ്രകാശ് രാജ്

ലോക്ക്ഡൗണ്‍ കാലത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്ക് സഹായവുമായി നടൻ പ്രകാശ് രാജ്. തന്റെ ഫാം ഹൗസില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസമൊരുക്കുകയും നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് അതിനുള്ള സഹായവും ചെയ്തു നല്‍കിയിരിക്കുകയാണ് അദ്ദേഹം. താന്‍ യാചിച്ചോ കടം വാങ്ങിയോ വഴിയില്‍ കണ്ടുമുട്ടുന്ന സഹപൗരന്മാരുമായി അത് പങ്കുവെയ്ക്കുമെന്ന് പ്രകാശ് രാജ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഈ തുക തിരികെ ലഭിക്കില്ലായിരിക്കും. എന്നാല്‍ അവര്‍ വീടെത്തുമ്പോള്‍ പറയും തങ്ങള്‍ക്ക് തിരികെയെത്താന്‍ പ്രതീക്ഷ നല്‍കിയ ഒരാളെ വഴിയില്‍ കണ്ടുമുട്ടിയെന്ന്. ജീവിതത്തെ നമുക്ക് തിരിച്ചു പിടിക്കാം എന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

Read also: സംസ്ഥാനത്ത് മൂന്നാംഘട്ടത്തില്‍ പടരുന്നത് ജനിതക മാറ്റം വന്ന വൈറസാണോ എന്ന് സംശയം: രോഗിയുമായി അൽപസമയം ഇടപെട്ടവർ പോലും രോഗികളാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button