ന്യൂഡല്‍ഹി: ഗുജറാത്ത് നിയമ മന്ത്രിയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഗുജറാത്ത് നിയമ മന്ത്രി ഭൂപേന്ദ്രസിംഗ് ചുദാസാമയുടെ തിരഞ്ഞെടുപ്പ് വിജയം കഴിഞ്ഞ ദിവസം ഹൈക്കോടതി അസാധുവാക്കിയിരുന്നു. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
എതിര്‍ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ അശ്വിന്‍ റാത്തോഡിന്റെ ഹര്‍ജിയിലാണ് ഗുജറാത്ത് ഹൈക്കോടതി ബി.ജെ.പി മുതിര്‍ന്ന നേതാവും നിയമ മന്ത്രിയുമായ ഭൂപേന്ദ്രസിംഗ് ചുദാസാമയുടെ 2017ലെ തിരഞ്ഞെടുപ്പ് അസാധുവാക്കിയത്.
നിലവില്‍ ഗുജറാത്തിലെ വിജയ് രൂപാണി മന്ത്രിസഭയിലെ വിദ്യാഭ്യാസ, നിയമ, പാര്‍ലമെന്ററികാര്യ മന്ത്രിയാണ് ചുദാസാമ. 2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 327 വോട്ടിനാണ് ചുദാസാമ വിജയിച്ചത്. വോട്ടെണ്ണല്‍ സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച ചുദാസാമ നിരവധി അഴിമതി പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
Post Your Comments