foodFestivals

രുചിയേറും റമദാൻ സ്പെഷൽ മിഠായി ചിക്കൻ

റമദാനിലെ രുചിയേറും നോമ്പുതുറ വിഭവമാണ് മിഠായി ചിക്കൻ.
കുട്ടികളും മുതിർന്നവരും ഒരു പോലെ കഴിക്കുന്ന വിഭവം കൂടിയാണിത്.
ഇങ്ങനെയാണ് ഇത് തയാറാക്കുന്നതെന്ന് നോക്കാം നമുക്ക്.

ചേരുവകൾ

എല്ലില്ലാത്ത ചിക്കൻ – 400 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുളകുപൊടി – 1 ടീസ്പൂൺ (എരിവ് കുറവുള്ളത്)
ഗരം മസാല – 1/4 ടീസ്പൂൺ
വിനാഗിരി – 1/2 ടീസ്പൂൺ
ഓയിൽ – 2 ടീസ്പൂൺ + വറുക്കുന്നതിന്
സവാള – 1/2 കപ്പ്
കാപ്സിക്കം – 1/2 കപ്പ്
ചതച്ച ചുവന്ന മുളക് – 1/2 ടീസ്പൂൺ
ടൊമാറ്റോ കെച്ചപ്പ് – 1/4 കപ്പ്
സമോസ ഷീറ്റ് – 25 എണ്ണം (50 എണ്ണം ഉണ്ടാക്കാൻ)
മൈദ – 2 ടേബിൾസ്പൂൺ
വെള്ളം
സമോസ ഷീറ്റ് ഇല്ലെങ്കിൽ

മൈദ 1 കപ്പ്
ഉപ്പ്
വെള്ളം

തയാറാക്കുന്ന വിധം

ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, വിനാഗിരി, ഗരം മസാല എന്നിവ ചേർത്ത് അര മണിക്കൂർ മാറ്റി വയ്ക്കുക.

സമോസ ഷീറ്റ് ഇല്ലെങ്കിൽ മൈദയും ഉപ്പും വെള്ളം ചേർത്ത് കട്ടിയിൽ കുഴയ്ക്കുക. 20 മിനിറ്റ് മാറ്റി വയ്ക്കുക.
2 ടേബിൾസ്പൂൺ ഓയിൽ ചൂടാക്കി അതിലേക്ക് ചിക്കൻ ഇട്ട് ചെറിയ തീയിൽ വേവിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളിയും കാപ്സിക്കവും വറ്റൽ മുളക് ചതച്ചതും കെച്ചപ്പും ചേർത്ത് നന്നായി ഇളക്കി വാങ്ങി വയ്ക്കുക.
സമോസ ഷീറ്റ് പകുതിയാക്കി മുറിച്ച ശേഷം മുകൾ വശത്തും ഇരു വശങ്ങളിൽ നിന്ന് അൽപ്പം നടുവിലായും മൈദയുടെ പശ തേക്കുക.
മസാല നടുവിൽ വെച്ചു ചുരുട്ടിയ ശേഷം ഇരു വശവും ഒട്ടിക്കുക.

അതിനു ശേഷം ഇരു വശത്തും മൈദ മാവ് തേച്ചു ഒട്ടിച്ചെടുക്കുക.

ഇത് എണ്ണയിൽ വറുത്തു കോരുക.

സമോസ ഷീറ്റ് ഇല്ലാത്തവർ നേരത്തെ കുഴച്ച മാവ് പരത്തിയെടുത്ത് ചെറിയ വട്ടങ്ങൾ ആക്കി മുറിക്കുക. ഇത് ഓവൽ ഷേപ്പ് ആക്കി പരത്തിയ ശേഷം നേരത്തെ ചെയ്ത പോലെ മൈദ തേച്ച് മസാല വെച്ച് ഒട്ടിച്ചെടുത്ത ശേഷം പൊരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button