ന്യൂഡല്‍ഹി: കോവിഡിനെ തുരത്താന്‍ അന്താരാഷ്ട്ര നാണയ നിധി കൊടുത്ത പണം പാകിസ്ഥാൻ വക മാറ്റിയതായി വെളിപ്പെടുത്തൽ. 14ലക്ഷം ഡോളര്‍ ധനസഹായം, പാകിസ്ഥാന് വകമാറ്റി പ്രതിരോധത്തിന് ചിലവാക്കിയതായി ഇന്ത്യയിലെ പാകിസ്ഥാന് നിരീക്ഷകരാണ് വ്യക്തമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര നാണയനിധി സമ്മേളനത്തിലെ ഇന്ത്യന്‍ പ്രതിനിധിയായ സുര്‍ജിത് ഭല്ല ഇക്കാര്യത്തെക്കുറിച്ച് ആദ്യമേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. മുൻപും ഇത്തരം സഹായധനങ്ങള്‍ പാകിസ്ഥാന് പ്രതിരോധത്തിന് വകമാറ്റിയിട്ടുണ്ടെന്ന് അക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
Read also: നാളെ സമ്പൂർണ ലോക്ക്ഡൗൺ; അവശ്യസാധന വിൽപനശാലകൾ തുറക്കാം
പ്രതിരോധ വകുപ്പ് ജീവനക്കാര്‍ക്ക് 20% ശമ്പളം പാകിസ്ഥാൻ വർധിപ്പിച്ചിട്ടുണ്ട്. സൈന്യത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തന്നെയാണ് ഈ നടപടിയെന്ന് പാകിസ്ഥാന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. സാമ്ബത്തികമായി പാകിസ്ഥാന് വളരെയധികം വിഷമിക്കുമ്പോഴും പ്രതിരോധ ചിലവ് കുറയുന്നില്ല. പ്രതിരോധത്തിന് കൂടുതല്‍ തുക നല്‍കുന്നതിലൂടെ അതിര്‍ത്തി ലംഘനം പോലെയുള്ള നിയമലംഘനം തുടരുകയാണ് പാകിസ്ഥാൻ.
Post Your Comments