തിരുവനന്തപുരം : ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ജില്ലകളിൽ മോട്ടോർ സൈക്കിൾ ബ്രിഗേഡ് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്ക് സമീപം പോലീസ് ഉദ്യോഗസ്ഥർ ബൈക്കുകളിൽ പട്രോളിംഗ് നടത്തുകയും വീടുകളിലെത്തി കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യും.
Also read : വയനാട് പ്രത്യേക ശ്രദ്ധ; കണ്ടെയ്ൻമെന്റ് സോൺ വിട്ട് യാത്ര അനുവദിക്കില്ല
വീടുകളിലെ ക്വാറന്റൈൻ ലംഘിച്ച 65 പേർക്കെതിരെ സംസ്ഥാനത്ത് കേസെടുത്തു. തിരുവനന്തപുരത്ത് 53, കാസർകോട് 11, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് കേസെടുത്തത്. ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾക്ക് നൽകിയ അവധി തുടരണോയെന്ന് ആലോചിക്കും. നാളെ (16ന്) അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗൺ തുടരും. അതിർത്തിയിലും ചെക്ക്‌പോസ്റ്റുകളിലും പരിശോധന കർശനമാക്കാൻ അധിക പോലീസിനെ നിയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു
Post Your Comments