Latest NewsKeralaNews

കോവിഡ് മഹാമാരിയില്‍ എല്ലാവരും മാനസിക വിഷമത്തില്‍ : പ്രാര്‍ത്ഥനയ്ക്കായി ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കോഴിക്കോട്: കോവിഡ് മഹാമാരിയില്‍ എല്ലാവരും മാനസിക വിഷമത്തില്‍ . പ്രാര്‍ത്ഥനയ്ക്കായി ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ അമ്പത് പേര്‍ക്കെങ്കിലും പങ്കെടുക്കാന്‍ അനുമതി നല്‍കണം എന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

read also : കേരളത്തില്‍ വരാനിരിക്കുന്നത് കൂടുതല്‍ അപകടകരമായ ദിവസങ്ങള്‍ : മെയ് 18 മുതല്‍ കൂടുതല്‍ ഇളവുകള്‍ക്കായി പ്രതീക്ഷ വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

ഇപ്പോഴത്തെ നിലയില്‍ ലോക്ക് ഡൗണ്‍ തുടര്‍ന്നാല്‍ ജനങ്ങളുടെ മാനസിക സംഘര്‍ഷം വര്‍ദ്ധിക്കുമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കത്തില്‍ പറയുന്നു. ആളുകളുടെ മാനസിക പിരിമുറുക്കത്തില്‍ നിന്ന് മുക്തി നേടാന്‍ ആരാധനാലയങ്ങള്‍ തുറക്കേണ്ടത് ആവശ്യമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നാലാംഘട്ട ലോക്ക് ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഇളവുകള്‍ക്ക് അനുസരിച്ചായിരിക്കും സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button