ന്യൂഡല്‍ഹി: ഇന്ത്യയുമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇറക്കുമതി കരാറില്‍ ഒപ്പുവെച്ച് മലേഷ്യ. കശ്മീര്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ് യുഎന്നില്‍ പാകിസ്താനെ പിന്തുണയ്ക്കുകയും ഇന്ത്യയ്‌ക്കെതിരെ പ്രസ്താവനകള്‍ നടത്തുകയും ചെയ്തതോടെ ഇന്ത്യ-മലേഷ്യ ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. എന്നാൽ, മഹതിര്‍ ബിന്‍ മൊഹമ്മദിന്റെ രാജിക്കു പിന്നാലെ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം ശക്തമാകുകയാണ്.
ഇതിന്റെ ഭാഗമായി ഇന്ത്യയുമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇറക്കുമതി കരാറില്‍ മലേഷ്യ ഒപ്പുവെച്ചു. 1,00,000 ടണ്‍ അരി ഇറക്കുമതി ചെയ്യാനുള്ള കരാറിലാണ് മലേഷ്യ ഒപ്പുവെച്ചിരിക്കുന്നത്. നേരത്തെ, ഭീകര ബന്ധമുള്ള വിവാദ മത പ്രചാരകന്‍ സാക്കിര്‍ നായിക്കിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് മലേഷ്യന്‍ സര്‍ക്കാരിന് ഇന്ത്യ ഔദ്യോഗികമായി അപേക്ഷ നല്‍കിയിരുന്നു.
മത വിദ്വേഷം വളര്‍ത്തുന്ന പ്രസംഗത്തിന്റെ പേരില്‍ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് നായിക്ക് മലേഷ്യയിലേക്ക് കടന്നു കളഞ്ഞത്. ഭീകരാക്രമണക്കേസിലും ഇയാള്‍ അന്വേഷണം നേരിടുന്നുണ്ട്. നിലവില്‍ ശക്തമായി തുടരുന്ന ഇന്ത്യ-മലേഷ്യ ബന്ധം സാക്കിര്‍ നായിക്കിന് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
മഹാതിര്‍ മുഹമ്മദ് പടിയിറങ്ങിയതോടെ മലേഷ്യ ഇന്ത്യക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ആവശ്യപ്രകാരം സാക്കിര്‍ നായിക്കിനെ മലേഷ്യ വിട്ട് നല്‍കുമെന്നാണ് സൂചന.
Post Your Comments