ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പന തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തതിനു പിന്നാലെ മദ്യഷോപ്പുകൾ വീണ്ടും തുറന്ന് സർക്കാർ. കണ്ടൈൻമെന്റ് ഏരിയകളല്ലാത്ത പ്രദേശങ്ങളിലാണ് ഒരാഴ്ചയ്ക്ക് ശേഷം മദ്യശാലകൾ തുറന്നത്. റെഡ്സോൺ മേഖലയിലും മദ്യവിൽപ്പനശാലകൾ തുറക്കും. മാര്‍ച്ച് 24 മുതലാണ് സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ അടച്ചിട്ടിരുന്നത്.
പുതിയ നിബന്ധനകളോടെയാണ് 43 ദിവസത്തിന് ശേഷം മദ്യശാലകൾ തുറന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്. ടോക്കണുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. രാവിലെ 10 മുതൽ 5 വരെയാണ് കടകളുടെ പ്രവർത്തന സമയം. തുറന്ന മദ്യഷോപ്പുകള്‍ക്ക് മുന്നില്‍ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു.
നേരത്തെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ടാസ്മാക്കുകള്‍ വഴി മദ്യം വില്‍ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി തടയുകയായിരുന്നു. സാമൂഹ്യ അകലം പാലിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള സാധ്യത പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത സുപ്രീം കോടതി ടാസ്മാക് ഷോപ്പുകള്‍ തുറക്കാനുള്ള അനുമതി നല്‍കുകയായിരുന്നു.
Post Your Comments