KeralaLatest NewsIndia

‘രഹ്ന ഫാത്തിമ ..ബിന്ദു അമ്മിണി ….. തുടങ്ങിയ ആര്‍ത്തവക്കാരുടെ ചിന്തകളും പ്രവര്‍ത്തികളും പരിശോധിക്കുക. എവിടെയോ എന്തോ തകരാറ് മണക്കുന്നില്ലേ ? അതിനെ അംഗീകരിക്കുന്നവരും സ്വന്തം മകളോ പെങ്ങളോ ആ വഴിക്ക് നീങ്ങുന്നതിനെ ഇഷ്ടപ്പെടുമോ?’ കെ പി ശശികല ടീച്ചര്‍

കുട്ടികളെ തട്ടിക്കൊണ്ടു പോയി കണ്ണു ചൂഴ്ന്നെടുക്കും വികലാംഗരാക്കും എന്നിട്ട് ഭിക്ഷ തെണ്ടിക്കും എന്നൊക്കെ നമുക്ക് പേടിയുണ്ട്. ഒട്ടും കുറയാതെ തീവ്ര ഇടതുപക്ഷ -ജിഹാദി പക്ഷ മസ്തിഷ്ക പ്രക്ഷാളനത്തെ ഭയക്കണം.

കൊച്ചി: ഗോവയില്‍ കാസര്‍​ഗോഡ് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ രം​ഗത്ത്. തന്റെ ഫേസ്‌ബുക്ക് പേജിലാണ് പ്രതികരണം:

പോസ്റ്റ് ഇങ്ങനെ, പാരമ്പര്യ വിശ്വാസങ്ങളും പൈതൃകവും കുടുംബമൂല്യങ്ങളും ഒക്കെ തകർത്തെറിയപ്പെടുന്ന മനസ്സിന് സംഭവിക്കുന്ന താളപ്പിഴകളുടെ ഇരകളാണ് ഈ കുട്ടിയടക്കം തീവ്ര ഇടതുപക്ഷ വലയിൽ കുരുക്കപ്പെടുന്ന പലരും . കുടുംബങ്ങൾ കുട്ടികളുടെ വളർച്ചയിൽ ഇത്തരം പിള്ളേരെ പിടുത്തക്കാരെ സൂക്ഷിച്ചേ മതിയാകു.

റഹ്നാ ഫാത്തിമ ..ബിന്ദു അമ്മിണി ….. തുടങ്ങിയ ആർത്തവക്കാരുടെ ചിന്തകളും പ്രവർത്തികളും പരിശോധിക്കുക. എവിടെയോ എന്തോ തകരാറ് മണക്കുന്നില്ലേ ? രാഷ്ട്രീയത്തിന്റെ പേരിൽ അതിനെ അംഗീകരിക്കുന്നവരും സ്വന്തം മകളോ പെങ്ങളോ ആ വഴിക്ക് നീങ്ങുന്നതിനെ ഇഷ്ടപ്പെടുമോ?

പണ്ട് പട്ടാമ്പി കോളേജിൽ ഒരു ടീച്ചറുടെ ഉപഗ്രഹമായി കുറച്ചുപേർ കഴുത്തിൽ ചരടും കെട്ടി നടന്നിരുന്നു. കുടുംബക്കാരുടെ പുണ്യം കൊണ്ട് ഭ്രാന്ത് മൂക്കുന്നതിനുമുൻപേ പിള്ളേര് ആ ബാധയിൽ നിന്നും രക്ഷപ്പെട്ടു എന്നു പറയാം.
കുട്ടികളെ തട്ടിക്കൊണ്ടു പോയി കണ്ണു ചൂഴ്ന്നെടുക്കും വികലാംഗരാക്കും എന്നിട്ട് ഭിക്ഷ തെണ്ടിക്കും എന്നൊക്കെ നമുക്ക് പേടിയുണ്ട്. ഒട്ടും കുറയാതെ തീവ്ര ഇടതുപക്ഷ -ജിഹാദി പക്ഷ മസ്തിഷ്ക പ്രക്ഷാളനത്തെ ഭയക്കണം.
രാഷ്ട്രീയം ഏതുമാകാം.

അവർ മിടുക്കികളായി – മിടുക്കന്മാരായി സംഘടനാ പ്രവർത്തനം നടത്തട്ടെ . പക്ഷെ ഈ രണ്ടു വിഭാഗങ്ങളുടെ വലയിൽ വീഴാതെ കാക്കണം. അലൻ ഒക്കെ നമുക്ക് മുന്നിൽ മറ്റൊരു ഉദാഹരണമാണ്. സിറിയയിലും മറ്റും ആടിനെ മേക്കാൻ വിദ്യാസമ്പന്നരായ നമ്മുടെ മക്കൾ തയ്യാറായെങ്കിൽ ജിഹാദി മസ്തിഷ്ക പ്രക്ഷാളനത്തിന്റെ ശക്തി തിരിച്ചറിയുക.. ശ്രദ്ധ തന്നെയാണ് പരിഹാരം. കൂട്ടുകെട്ടുകൾ, അവർ വായനക്കായി തിരഞ്ഞെടുക്കുന്ന പുസ്തകം സ്വാധീനിക്കുന്ന അധ്യാപകർ ഇവരെയൊക്കെ ശ്രദ്ധിച്ചേ മതിയാകു കാൻസറിന്റെ വിവിധ stage പോലാണ് ഇതും .

ആദ്യ സ്റ്റേജിൽ കുഴപ്പമുള്ള ഭാഗം മുറിച്ചു കളഞ്ഞാൽ മതിയാകും. അടുത്ത stageൽ കീമോ പോലുള്ള കടുത്ത നീക്കങ്ങൾ വേണ്ടി വരും. അവസാനഘട്ടങ്ങളിൽ എന്തു ചെയ്തിട്ടും കാര്യമുണ്ടാകില്ല. ആദ്യഘട്ടത്തിൽ കുഴപ്പമുണ്ടാക്കുന്നവരിൽ നിന്ന് അകറ്റി നിർത്തിയാൽ കുറെയൊക്കെ ഫലമുണ്ടാകും. പിന്നീടാണെങ്കിൽ കൗൺസിലിംഗ് അടക്കം വേണ്ടി വരും.
വോട്ടുരാഷ്ടീയത്തിൽ തടഞ്ഞ് ഇത് ശ്രദ്ധിക്കാതിരിക്കരുത്. ഇന്ന് കുടുംബദിനം കൂടിയാണ്. ആർത്തവകവാടം ഉദ്ഘാടനം ചെയ്യാൻ Date കൊടുക്കുകയും സ്വന്തം ഫോട്ടോ പ്രചരണത്തിന് കൊടുക്കുകയുമൊക്കെ ചെയ്ത മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സ്വന്തം മകൾ വീണാ വിജയനെ ഇതിലൊന്നും പെടാതെ വളർത്തിയില്ലേ ?

നല്ല ഒരു പിതാവാണ് അദ്ദേഹം കമലച്ചേച്ചിക്കും അഭിമാനിക്കാം.. നേതാക്കളെല്ലാം ഇതിനെ ശ്രദ്ധിക്കുന്നുണ്ട്. ഒന്നുമറിയാതെ പുരോഗമനത്തിന്റെ പേരിൽ അന്ധമായി മക്കളെ കയറൂരി വിടുന്ന കുറെ വിഡ്ഢികളുണ്ട്. അവർക്കാണ് മക്കൾ നഷ്ടപ്പെടുന്നത്. പത്തും പലതുമില്ല. ഒന്നോ അരയേ ഉള്ളു . അവർ നശിക്കരുതെന്ന് ആഗ്രഹമുണ്ടെങ്കിൽ ?
നല്ല കുടുംബ ബന്ധങ്ങൾ കരുപ്പിടിപ്പിക്കാം. മൂല്യബോധം വളർത്താം
പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനമുണ്ടാക്കാം.
ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും വിശ്വസിപ്പിക്കാം
അല്ലെങ്കിൽ .?

നക്സലുകളുടേയും ജിഹാദികളുടേയും ഗുഹയിലേക്ക് അവരെ എറിഞ്ഞു കൊടുക്കാം
തീരുമാനം നിങ്ങളുടേതാണ്
അല്ല
നമ്മുടേതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button