കണ്ണൂരിലെ മുസ്ലിം വിവാഹവുമായി ബന്ധപെട്ടു നിഖില പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകൾക്കാണ് കാരണമായിരിക്കുന്നത്. സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി കണ്ണൂരിൽ ഇപ്പോഴും പിന്തുരുന്നുണ്ടെന്ന നിഖിലയുടെ പ്രസ്താവനയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.
നിഖിലയുടെ വാദത്തിനെതിരെ ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണിയും മൃദുല വിജയും എത്തിയിരുന്നു. ആർത്തവമുള്ള സ്ത്രീകൾ കറിവേപ്പില നുള്ളാത്ത ആചാരമുള്ള ഹിന്ദുക്കളെ ആദ്യം നന്നാക്കാൻ ഇവർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നേരെ ചൊവ്വേ കറിവേപ്പില പറിക്കാന്‍ ആര്‍ത്തവം തീരാന്‍ നോക്കി നില്‍ക്കുന്ന പി എച് ഡി ക്കാരായ ഹിന്ദു സ്ത്രീകള്‍ ആണ് കണ്ണൂരിലെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നതെന്ന പ്രസ്താവനയുമായി മൃദുല ദേവി എന്ന ആക്ടിവിസ്റ്റും രംഗത്ത് വന്നിരുന്നു.
ഇതിനെ പരിഹസിച്ച് ഇപ്പോൾ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല രംഗത്തെത്തി. ‘കേരളത്തിലെ പെണ്ണുങ്ങൾക്കൊക്കെ തീണ്ടാരി ആയതോണ്ടാണോ വിഷമടിച്ച കറിവേപ്പില അതിർത്തി കടന്ന് വരുന്നത്’. എന്നാണ് ശശികലയുടെ കുറിപ്പ്.
Post Your Comments