തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയ തുടര്‍ന്ന് കേരളത്തിനുണ്ടായ വരുമാന നഷ്ടത്തിന്റെ കണക്കുകള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന് ആഭ്യന്തര വരുമാനത്തില്‍ 1,25,657 കോടി രൂപയുടെ നഷ്ടം വരുമെന്നും റവന്യു വരുമാന നഷ്ടം 35,455 കോടി രൂപ ആയിരിക്കുമെന്നും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക ക്ഷേമ ചെലവുകള്‍ അടക്കമുള്ളവ അതേപടി തുടര്‍ന്നാല്‍ റവന്യു കമ്മിയും ധനകമ്മിയും വര്‍ധിക്കും.
read also : സംസ്ഥാനത്ത് കോവിഡിനു പിന്നാലെ വരുന്ന പ്രളയം : കേരളത്തിന് ഫിലിപ്പീന്‍സിന്റെ മുന്നറിയിപ്പ്
കോവിഡിനെ തുടര്‍ന്നു സാമ്പത്തിക രംഗത്തുണ്ടായ പ്രത്യാഘാതം പഠിക്കാന്‍ ആസൂത്രണ ബോര്‍ഡിനെയും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിനെയും ചുമതലപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ ചെലവു ചുരുക്കുന്നതിനെക്കുറിച്ച് പഠനം നടത്തി ജൂണ്‍ ആദ്യവാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിഡിഎസ് ഡയറക്ടര്‍ ഡോ. സുനില്‍ മാണി അധ്യക്ഷനായ സമിതി രൂപീകരിച്ചിട്ടുണ്ട്.
നികുതി വിഹിതത്തിലെ കുറവു മൂലമുള്ള പ്രതിസന്ധി മറികടക്കാനാണു സംസ്ഥാനത്തിന്റെ വായ്പാ പരിധി ആഭ്യന്തര വരുമാനത്തിന്റെ 3 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.
Post Your Comments