തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നല്‍കും. അനാഥ മന്ദിരങ്ങള്‍, അഗതി മന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍ എന്നിവിടങ്ങളിലെ ആളുകൾക്കാണ് കിറ്റ് നൽകുന്നത്. കന്യാസ്ത്രീ മഠങ്ങളില്‍ നാലുപേര്‍ക്ക് ഒരു കിറ്റ് എന്ന നിലയിലാണ് കിറ്റ് ലഭിക്കുക. ഇതിന് മഠത്തിലുള്ളവര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ സമീപിക്കണം. അതേസമയം റേഷന്‍കടവഴിയുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം 20 ന് അവസാനിക്കും. അതുവരെ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സപ്ലൈകോ വില്പനശാലകള് വഴി വിതരണം നടത്തും.
Post Your Comments