കായംകുളം : സർക്കാരിന്റെ സൗജന്യ കിറ്റിലെ ആട്ടയില്‍ നിന്ന് ചത്ത എലിയെ ലഭിച്ചതായി പരാതി. വള്ളികുന്നം ശാലിനി ഭവനത്തില്‍ ശാലിനിക്ക് ലഭിച്ച കിറ്റിലാണ് ചത്ത എലിയെ കണ്ടത്. റേഷന്‍ കടയില്‍നിന്ന് ലഭിച്ച സൗജന്യ കിറ്റിലാണ് എലിയെ കണ്ടത്.
രണ്ട് ദിവസം മുൻപ് ലഭിച്ച കിറ്റിൽ നിന്നും ചൊവ്വാഴ്ച രാവിലെ പലഹാരം തയാറാക്കാനായി ആട്ടയുടെ കവര്‍ പൊട്ടിച്ചപ്പോഴാണ് എലി ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് അധികൃതര്‍ക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ നൽകിയ പരാതി പിന്‍വലിക്കണമെന്ന അഭ്യര്‍ഥനയുമായി പൊതുവിതരണ ഉദ്യോഗസ്ഥര്‍ വീട്ടിൽ എത്തിയെന്ന് പരാതിക്കാർ പറയുന്നു.
Post Your Comments