KeralaLatest NewsNews

കാസർകോഡ് ക്വാറന്റൈനില്‍ പോയ ഡോക്ടര്‍ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയതായി പരാതി

കാഞ്ഞങ്ങാട്: കോവിഡ് സ്ഥിരീകരിച്ച‌ പൊതുപ്രവര്‍ത്തകരുമായി സമ്പര്‍ക്കമുണ്ടായതിനെതുടര്‍ന്ന് ക്വാറന്റൈനില്‍ പോയ ഡോക്ടര്‍ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയതായി പരാതി. ക്വാറന്റൈനിലായി രണ്ടുദിവസത്തിന് ശേഷം കാഞ്ഞങ്ങാട് ടൗണിലുള്ള സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടര്‍ ചികിത്സ നടത്തിയെന്നാണ് ആരോപണം. വിവരം പുറത്തായതോടെ ഇയാൾ മുങ്ങിയതായും റിപ്പോർട്ടുണ്ട്. ഡോക്ടര്‍ ചികിത്സ നടത്തിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതി കിട്ടിയാല്‍ നടപടിയെടുക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Read also: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമർദമായി മാറിയിരിക്കുന്നു; ജാഗ്രതാനിർദേശം നൽകി മുഖ്യമന്ത്രി

സി.പി.എം പ്രാദേശിക നേതാവും ഭാര്യയായ പഞ്ചായത്ത് അംഗവും മഹാരാഷ്ട്രയില്‍ നിന്നുള്ള ബന്ധുവിനെ കൂട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നു. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ഇവരുമായി സമ്പര്‍ക്കമുണ്ടായവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button