ഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് സാമ്പത്തിക പാക്കേജിന്റെ നാലാം ഘട്ട പ്രഖ്യാപനത്തിനൊരുങ്ങി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്. നാലാം ഘട്ടം ഇന്ന് വൈകിട്ടാണ് പ്രഖ്യാപിക്കുന്നത്. രണ്ട് ദിവസം കൂടി പ്രഖ്യാപനം തുടരുമെന്ന സൂചനയാണ് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന് ഇന്നലെ നല്‍കിയത്.
കാര്‍ഷിക, മൃഗസംരക്ഷണ, മത്സ്യബന്ധന മേഖലയ്ക്കുള്ള പദ്ധതികളും പരിഷ്ക്കരണ നടപടികളുമാണ് ഇന്നലെ ധനമന്ത്രി പ്രഖ്യാപിച്ചത്. കോര്‍പ്പറേറ്റ് രംഗത്തിനും തൊഴിലാളികള്‍ക്കുമുള്ള കൂടുതല്‍ പദ്ധതികള്‍ ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം.
ALSO READ: കുമളി അതിര്‍ത്തി വഴി കേരളത്തില്‍ എത്തുന്നവരുടെ എണ്ണം കൂടുന്നു; വിശദാംശങ്ങൾ പുറത്ത്
കോവിഡ് പശ്ചാത്തലത്തിൽ തിരിച്ചടി നേരിട്ട കാര്‍ഷിക മേഖലയ്ക്കാണ് സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഇന്നലെ ധനമന്ത്രി പറഞ്ഞിരുന്നു. 11 പ്രഖ്യാപനങ്ങളാണ് നടത്തുന്നതെന്നും അതില്‍ 8 എണ്ണം അടിസ്ഥാന വികസനത്തിനുള്ളതാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Post Your Comments