KeralaLatest NewsNews

തൃശ്ശൂരിലെ ബോർഡാണ് ബോർഡ്; മന്ത്രി എ സി മൊയ്‍തീനെ ക്വാറന്‍റീനില്‍ നിന്നൊഴിവാക്കിയതിനെതിരെ അനില്‍ അക്കര എംഎല്‍എ

തൃശൂര്‍: മന്ത്രി എ സി മൊയ്‍തീന്‍ ക്വാറന്‍റൈനില്‍ പോകേണ്ടതില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ അനില്‍ അക്കര എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതിനാല്‍ മന്ത്രി എ സി മൊയ്‍തീന്‍ ക്വാറന്‍റൈനില്‍ പോകേണ്ടതില്ലെന്നായിരുന്നു മെഡിക്കൽ ബോർഡ് തീരുമാനം. ഗുരുവായൂരിൽ മന്ത്രി സ്വീകരിച്ച അഞ്ച് പേർക്ക് കൊവിഡ് പോസറ്റീവായിട്ടും മന്ത്രിക്ക് നാടുകാണാൻ അവസരമൊരുക്കുകയാണെന്ന് അനില്‍ അക്കര കുറിച്ചു. ഇത്രയും ഗുരുതരമായ വിഷയം ചർച്ചപ്പോലും ചെയ്യാത്ത ബോർഡിന്റെ കരുതലിലെ രാഷ്ട്രീയം കാണാതെ പോകരുത്,തൃശ്ശൂരിലെ ബോർഡാണ് ബോർഡ് എന്നും അദ്ദേഹം പരിഹസിച്ചു.

Read also: ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു: ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഗുരുവായൂരിൽ
മന്ത്രി സ്വീകരിച്ച
അഞ്ച് പേർക്ക്
കോവിഡ് പോസറ്റീവായിട്ടും
മന്ത്രിക്ക് നാടുകാണാൻ
അവസരമൊരുക്കിക്കൊണ്ട്,
ഇത്രയും ഗുരുതരമായ
വിഷയം ചർച്ചപ്പോലും
ചെയ്യാത്ത ബോർഡിന്റെ
കരുതലിലെ രാഷ്ട്രീയം
കാണാതെ പോകരുത്,
തൃശ്ശൂരിലെ ബോർഡാണ്
ബോർഡ്, (നേരെത്തെ വന്ന തീരുമാനം വാളയാറിലേതാണ് എന്റെ സമ്പർക്കമാണ് വിഷയം)

shortlink

Related Articles

Post Your Comments

Related Articles


Back to top button