ഡൽഹി : വടക്ക്-പടിഞ്ഞാറൻ ഡൽഹിയിൽ സഥിതി ചെയ്യുന്ന രോഹിണി ജയിലില്‍ 15 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനും കോവിഡ്-19 സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച തടവുകാരനുമായി മുറി പങ്കിട്ട 15 തടവുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
എന്നാൽ രോഗബാധ സ്ഥിരീകരിച്ച തടവുകാരനോട് സമ്പർക്കം പുലർത്തിയ 19 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. 19 പേരിൽ 15 പേർക്കും രോഗബാധ കണ്ടെത്തുകയായിരുന്നുവെന്ന് ജയിൽ മേധാവി സന്ദീപ് ഗോയൽ അറിയിച്ചു.
അഞ്ചു ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ പേരിൽ രോഗബാധ കണ്ടെത്തിയതോടെ രോഗലക്ഷണമില്ലാത്തവരെയും പരിശോധനക്ക് വിധേയമാക്കാൻ ഒരുങ്ങുകയാണ് അധികൃതർ. രോഗം സ്ഥിരീകരിച്ചവരെ ജയിലിനുള്ളിൽതന്നെ ഐസൊലേഷനിലാക്കി. കൂടാതെ മുതിർന്ന ജയിൽ വാർഡനെയും ചില ജീവനക്കാരെയും വീട്ടുനിരീക്ഷണത്തിലാക്കുകയും ചെയ്തു.
അതേസമയം ഡൽഹയിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തോട് അടുത്തിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 438 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 9333 ആയി. ആറുപേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 129 ആയി ഉയര്‍ന്നു. ഇതുവരെ രോഗം മാറിയത് 3926 പേര്‍ക്കാണ്.
Post Your Comments