Latest NewsIndiaNews

സാമ്പത്തിക മാന്ദ്യം; 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് സൊമാറ്റോ, ശമ്പളം 50 ശതമാനം വെട്ടിക്കുറച്ചു

ന്യൂഡൽഹി; നിലവിൽ രാജ്യത്തെ പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാന് തീരുമാനിച്ചു, കോവിഡ് പ്രതിസന്ധിയെ തുടര്ന്നാണ് നടപടി. ജൂണ് മുതല് പിരിച്ചുവിടല് ആരംഭിക്കും, ബാക്കി ജീവനക്കാർക്ക് ആറ് മാസത്തേക്ക് 50 ശതമാനം ശമ്പളം മാത്രമേ നല്കൂവെന്നും കമ്പനി അറിയിച്ചു. പിരിച്ചുവിടുന്ന ജീവനക്കാര്ക്ക് ആറ് മാസം ശമ്പളം അനുവദിക്കാനും തീരുമാനിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ലോകമെങ്ങും പടരുന്ന കോവിഡ് വ്യാപനത്തെ തുടര്ന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ കമ്പനിയുടെ സാമ്ബത്തികാവസ്ഥയെ ഗുരുതരമായി ബാധിച്ചതുകൊണ്ടാണ് താല്ക്കാലികമായി ശമ്പളം വെട്ടിക്കുറക്കുന്നതും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതുമെന്ന് പറയുന്നു. ‘ലോക്ഡൗണ് കമ്ബനിയെ പ്രതികൂലമായി ബാധിച്ചു. നിരവധി ഹോട്ടലുകള് അടച്ചുപൂട്ടി. വരാനിരിക്കുന്ന പ്രതിസന്ധിയുടെ തുടക്കമാണിതെന്നാണ് കമ്പനിയുടെ നിഗമനം. ഒരുവർഷത്തിനുള്ളില് 25-40 ശതമാനം ഹോട്ടലുകളും പ്രവര്ത്തനം അവസാനിപ്പിക്കും’- കമ്പനി സിഇഒ ഗൗരവ് ഗുപ്തയും ഡെലിവറി വിഭാഗം സിഇഒ മോഹില് ഗുപ്തയും വ്യക്തമാക്കി.

എന്നാൽ പിരിച്ചുവിട്ട തൊഴിലാളികളെ കഴിയുന്നത്രയും കാലം സാമ്പത്തികമായും വൈകാരികമായും സഹായിക്കുമെന്നും അറിയിച്ചു, പ്രതിസന്ധി രൂക്ഷമായതിനാല് എല്ലാ ജീവനക്കാരെയും നിലനിർത്താൻ കഴിയുന്ന സാഹചര്യമല്ലെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ദീപേന്ദര് ഗോയല് ട്വീറ്റ് ചെയ്തു. പ്രതിസന്ധി ഘട്ടത്തില് കൂടെനിന്ന എല്ലാ സഹപ്രവർത്തകരോടും നന്ദി രേഖപ്പെടുത്തുന്നതായും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button