വടശ്ശേരിക്കര ; തുടർച്ചയായ എട്ടാം നാളിലും നാടിനെ വിറപ്പിച്ച് കടുവ, ഇന്നലെ പേഴുംപാറയ്ക്കടുത്ത് കാവനാല്‍ എസ്റ്റേറ്റിലെ റബര്‍ തോട്ടത്തിലാണ് കടുവയെ കണ്ടത്, വനപാലകരും പൊലീസിന്റെ ഷാര്‍പ്പ് ഷൂട്ടര്‍മാരും എത്തിയപ്പോഴേക്കും കാടിനുള്ളിലേക്ക് മറഞ്ഞു. കഴിഞ്ഞ ദിവസം കണ്ട പേഴുംപാറ രമാഭായി എസ്റ്റേറ്റില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഇത്തവണ കടുവ എത്തിയത്,
വടശ്ശേരിക്കര ഷാജിയും ഭാര്യ മിനിയും ഇന്നലെ രാവിലെ പതിനൊന്നരയോടെ സമീപത്തെ കാവനാല്‍ റബര്‍ തോട്ടത്തില്‍ വിറക് ശേഖരിക്കാനിറങ്ങിയതായിരുന്നു, പേഴുംപാറയില്‍ കടുവയെ കണ്ടതിനാല്‍ ഷാജി ഒറ്റയ്ക്ക് പാേകാതെ മിനിയേയും കൂട്ടി. ഒരു മരത്തിന്റെ ചുവട്ടില്‍ നിന്ന് വിറക് കുനിഞ്ഞ് എടുത്ത് തിരിഞ്ഞപ്പോള്‍ പിന്നിലുണ്ടായിരുന്നു മിനിയുടെ പുറകില്‍ പതിനഞ്ചടിയോളം അകലെ കടുവയെ കണ്ടു. രണ്ടുപേരും അലറി വിളിച്ചപ്പോഴേക്കും കടുവ താേട്ടത്തില്‍ താഴെ തട്ടിലേക്ക് മറയുകയായിരുന്നു.
ഭയന്നുപോയ ഷാജിയും മിനിയും ഓടി റോഡിലെത്തിയ ശേഷം പെരുനാട് പൊലീസില്‍ വിവരം അറിയിച്ചു. വനപാലകരും പൊലീസിലെ ഷാര്‍പ്പ് ഷൂട്ടര്‍മാരും സ്ഥലത്ത് എത്തി മൂന്ന് മണി വരെ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ലെന്ന് അധികാരികൾ വ്യക്തമാക്കി,
Post Your Comments