മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 25.16 പോയിന്റ് നഷ്ടത്തിൽ 31097.73ലും നിഫ്റ്റി 5.90 പോയിന്റ് നഷ്ടത്തില്‍ 9136.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1068 കമ്പനികളുടെ ഓഹരികല്‍ നേട്ടത്തിലും 1208 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 176 ഓഹരികള്‍ക്ക് മാറ്റമില്ല.
ലോഹം, ഊര്‍ജം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലകളിലെ ഓഹരികൾ വാങ്ങുന്നതിനായിരുന്നു കൂടുതൽ താല്പര്യം പ്രകടമായത്. ഫാര്‍മ , ബാങ്ക്, വാഹനം,ഐടി, വിഭാഗങ്ങളിലെ ഓഹരികളാണ് സമ്മര്‍ദം നേരിട്ടു. ടാറ്റ സ്റ്റീല്‍ ഭാരതി എയര്‍ടെല്‍, ബിപിസിഎല്‍, വേദാന്ത,ഏഷ്യന്‍ പെയിന്റ്സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായപ്പോൾ ആക്സിസ് ബാങ്ക്,സീ എന്റര്‍ടെയ്ന്‍മെന്റ്, യുപിഎല്‍, ഭാരതി ഇന്‍ഫ്രടെല്‍,എംആന്റ്എം, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.
Post Your Comments