പാലക്കാട്: കോവിഡ് ബാധിച്ച പാലക്കാട് മുതലമട സ്വദേശിയുടെ സമ്പർക്ക പട്ടികയിലും രമ്യാ ഹരിദാസ് എംപി. നെന്മാറ എംഎൽഎ കെ ബാബുവും പട്ടികയിൽ ഉണ്ടെന്നാണ് സൂചന. രോഗി സന്ദർശിച്ച മുതലമട പ്രാഥമികാരോഗ്യ കേന്ദ്രം ഇരുവരും സന്ദർശിച്ചിരുന്നു. സമ്പർക്ക പട്ടികയിലുൾപ്പെട്ടതിനെത്തുടർന്ന് കെ ബാബു എംഎൽഎയോട് കൊവിഡ് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. വാളയാർ സംഭവത്തെത്തുടർന്ന് രമ്യാ ഹരിദാസ് ക്വാറന്റൈനിൽ തുടരുകയാണ്.
Post Your Comments