നേപ്പാൾ: ക്വാറന്‍റൈന്‍ ലംഘിച്ച് ഓടിപ്പോവുന്നവരെ വെടിവെക്കാൻ അനുമതിയുമായി നേപ്പാൾ. നേപ്പാളിലെ പാര്‍സയിലാണ് സംഭവം. രോഗബാധിതരെ നിയന്ത്രിക്കാന്‍ ബലം പ്രയോഗിക്കാനും ആവശ്യമെന്ന് കണ്ടാല്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിന്ന് മുങ്ങുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കാമെന്നും ജില്ലാ ഓഫീസര്‍ വിശദമാക്കി. കോവിഡ് രോഗബാധിതരായ രണ്ട് പേര്‍ ബുധനാഴ്ച ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് മുങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം.
Read also: വാളയാർ സംഭവവത്തിന് പിന്നാലെ മറ്റൊരു കോവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിലും രമ്യാ ഹരിദാസ്
ഐസൊലേഷന്‍ വാര്‍ഡിലെ കുളിമുറിയിലൂടെയാണ് ബുധനാഴ്ച രണ്ട് പേര്‍ ചാടിപ്പോയത്. ബീര്‍ഗഞ്ചിലെ നാരായണി ആശുപത്രിയിലെ വെന്‍റിലേഷനിലൂടെ രക്ഷപ്പെട്ട ഇവരെ പൊലീസ് പിടികൂടി തിരികെ ആശുപത്രിയിലെത്തിച്ചിരുന്നു.
Post Your Comments