മസ്‌ക്കറ്റ് : ഒരു പ്രവാസി കൂടി ഒമാനിൽ കോവിഡ് ബാധിച്ച് വ്യാഴാഴ്ച്ച മരണപ്പെട്ടു. 31 വയസുള്ള ഒരു വിദേശിയാണ് മരിച്ചതെന്നും ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 18 ആയെന്നും ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആറ് ഒമാൻ സ്വദേശികളും, ഒരു മലയാളി ഉൾപ്പെടെ 12 വിദേശികളുമാണ് ഒമാനിൽ ഇതുവരെ മരിച്ചത്.
ALSO READ : കോവിഡ്: മരണസംഖ്യ മൂന്നു ലക്ഷം കടന്നു
അതേസമയം വ്യാഴാഴ്ച്ച 322 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 242 വിദേശികളും 80 പേർ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 4341ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം 1303ആയി ഉയർന്നു. 96 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 31പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളതെന്നും, ഇതുവരെ 61000 കൊവിഡ് 19 പരിശോധനകളാണ് നടത്തിയതെന്നും ഒമാൻ ആരോഗ്യ മന്ത്രി ഡോക്ടർ അഹമ്മദ് മുഹമ്മദ് അൽ സൈദി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Post Your Comments