തിരുവനന്തപുരം: കാലവർഷം ജൂൺ 5ന് തന്നെ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച അത് ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 48 മണിക്കൂറിനുള്ളിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ബംഗാള്‍ ഉൾക്കടലിലും മഴ ലഭിക്കും. അതേസമയം കേരളത്തിൽ കാലവർഷം ലഭിക്കുന്നതുമായി ഇതിനു ബന്ധമില്ലെന്നും കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചു.
Read also: ആരോഗ്യമന്ത്രി സര്‍വ്വവ്യാപി; കെ കെ ശൈലജ അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുവെന്ന് ശശി തരൂർ
അതേസമയം, കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെയുണ്ടാകുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് വ്യക്തമാക്കുന്നത്. മേയ് അവസാനം തന്നെ കാലവർഷം കേരളത്തിലെത്തുമെന്നാണ് സ്കൈമെറ്റിന്റെ പ്രവചനം. ഇതിൽ രണ്ടു ദിവസത്തെ ഏറ്റക്കുറച്ചിലുണ്ടാകാമെന്നും ഇവർ വ്യക്തമാക്കുന്നു.
Post Your Comments