Latest NewsNewsIndia

കുടിയേറ്റ തൊഴിലാളികളുടെ പലായനം തടയാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി

ന്യൂഡൽഹി : പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കാന്‍ കേന്ദ്രത്തോട് ഉത്തരവിടണമെന്ന ഹർജി തള്ളി സുപ്രിംകോടതി. ‘ഭരണകൂടം തീരുമാനിക്കട്ടേ. കോടതി എന്തിന് കേള്‍ക്കുകയോ തീരുമാനിക്കുകയോ ചെയ്യണം?’- സുപ്രിംകോടതി ചോദിച്ചു.

രാജ്യത്തെ റോഡിലൂടെ നടക്കുന്ന തൊഴിലാളികളെ തിരിച്ചറിയാനും അവര്‍ക്ക് ഭക്ഷണവും താമസവും നല്‍കാനും കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നാണ് അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ ആവശ്യപ്പെട്ടത്.ഇങ്ങനെ നടക്കുന്നതിനിടെ മഹാരാഷ്ട്രയില്‍ 16 പേര്‍ ചരക്ക് ട്രെയിനിടിച്ച് മരിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയത്.

‘എന്നാൽ അവര്‍ റെയില്‍വേ ട്രാക്കില്‍ കിടുന്നുറങ്ങിയാല്‍ ആര്‍ക്കെങ്കിലും എങ്ങനെയാണ് തടയാനാവുക.ജനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നില്‍ക്കുന്നില്ല. പിന്നെ ഞങ്ങള്‍ക്കെങ്ങനെ നിര്‍ത്താനാവും? – ജഡ്ജി ചോദിച്ചു.

കൂടാതെ ഹർജിക്കാരനായ അഭിഭാഷകരെ കോടതി ശകാരിക്കുകയും ചെയ്തു. ഹർജി മുഴുവന്‍ പത്രക്കട്ടിങ്ങുകളെ അടിസ്ഥാനമാക്കിയാണെന്ന് പറഞ്ഞായിരുന്നു ശകാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button