ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ. ഇന്ത്യയില്‍ ഇതുവരെ 85,605 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ 11ാം സ്ഥാനത്തെത്തി. അതേസമയം ചൈനയുടെ അത്രയും മരണനിരക്ക് ഇന്ത്യയിലില്ല. 3.2 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ചൈനയില്‍ ഇത് 5.5 ശതമാനമാണ്. ചൈനയില്‍ ഇതുവരെ 82,933 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4633 പേര് മരിച്ചു. 45 ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. മൂന്നുലക്ഷത്തിലധികം പേര് മരിക്കുകയും ചെയ്തു.
Post Your Comments