Latest NewsNewsIndia

കോവിഡ് രോഗികളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന്​ ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന്​ ഇന്ത്യ. ഇന്ത്യയില്‍ ഇതുവരെ 85,605 പേര്‍ക്കാണ്​ കൊവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ ലോകത്ത് കോവിഡ്​ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ 11ാം സ്​ഥാനത്തെത്തി. അതേസമയം ചൈനയുടെ അത്രയും മരണനിരക്ക്​ ഇന്ത്യയിലില്ല​. 3.2 ശതമാനമാണ്​ ഇന്ത്യയുടെ മരണനിരക്ക്​. ചൈനയില്‍ ഇത്​ 5.5 ശതമാനമാണ്​. ചൈനയില്‍ ഇതുവരെ 82,933 പേര്‍ക്കാണ്​ കൊവിഡ്​ സ്​ഥിരീകരിച്ചത്​. ഇതില്‍ 4633 പേര്‍ മരിച്ചു. 45 ലക്ഷത്തിലധികം പേര്‍ക്കാണ്​ ലോകത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. മൂന്നുലക്ഷത്തിലധികം പേര്‍ മരിക്കുകയും ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button