ന്യൂഡൽഹി; കൂടുതൽ ഇളവുകൾ വേണം, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍. നാലാംഘട്ട ലോക്ക്ഡൗണില്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും ബസ്, മെട്രോ സര്‍വീസുകളും അനുവദിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇവ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ഉണ്ടാകണമെന്നാണ് കേജരിവാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
കൂടാതെ രാജ്യതലസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനുള്ള അനുമതി ഉണ്ടാവണം. തൊഴിലാളികള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യവും ഉണ്ടാക്കണം. ടാക്സികളില്‍ രണ്ട് യാത്രക്കാര്‍ എന്ന നിലയിലും ബസുകളില്‍ 20 യാത്രക്കാര്‍ എന്ന നിലയിലും സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്നും വ്യക്തമാക്കി.
സൂപ്പർ മാര്‍ക്കറ്റുകള്‍, കോംപ്ലക്സുകള്‍, മാളുകള്‍ എന്നിവ തുറക്കാന്‍ അനുവദിക്കണം. എന്നിരുന്നാലും, ഷോപ്പിംഗ് കോംപ്ലക്സുകളിലും മാളുകളിലും അവശ്യ വസ്തുക്കള്‍ അല്ലാതെ കച്ചവടം നടത്തുന്ന കടകളെ ഒറ്റ ഇരട്ട അക്ക സമ്പ്രദായ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും നിർദേശം മുന്നോട്ട് വയ്ച്ചു.
Post Your Comments