KeralaLatest NewsIndia

‘എന്റെ ജീവിതമോ പോയി മറ്റുള്ളവരുടെത് കൂടെ കുളമാക്കാം എന്ന ധാരണയിൽ നടക്കുന്നവരാണ് മിക്ക അഭിനവ നവോത്ഥാന ഫെമിനിസ്റ്റുകളും , ഇത്തരത്തിൽ ദുർബലരെ തെറ്റിദ്ധരിപ്പിച്ച് നടുറോട്ടിൽ ഇറക്കുന്ന ഇക്കൂട്ടർ സമൂഹത്തിന് ഭാരമാണ് ‘: ദീപ നരേന്ദ്രൻ എഴുതുന്നു

ഈയടുത്ത കാലത്ത് നവോത്ഥാന ആർത്തവ ലഹളക്കാരുടെ ഇഷ്ട ഇരകളായി മാറിയ രണ്ട് പേരാണ് ആനിയും സരയുവും.

സമകാലിക സംഭവങ്ങളെ ആസ്പദമാക്കി അഭിനവ ഫമിനിസ്റ്റുകളെ പൊളിച്ചടുക്കുകയാണ് ദീപ നരേന്ദ്രൻ എന്ന അദ്ധ്യാപിക. നിസ്സഹായരെയും ദുർബലരെയും പലതും പറഞ്ഞു വിശ്വസിപ്പിച്ചാണ്‌ ഇക്കൂട്ടർ മറ്റുള്ളവരിൽ ആധിപത്യം സ്ഥാപിക്കുന്നതെന്നും ഇവർ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:

ഫെമിനിസ്റ്റുകൾ ഉണ്ടാവുന്നത്:-

ഈയടുത്ത കാലത്ത് നവോത്ഥാന ആർത്തവ ലഹളക്കാരുടെ ഇഷ്ട ഇരകളായി മാറിയ രണ്ട് പേരാണ് ആനിയും സരയുവും. സ്ത്രീ പുരുഷനേക്കാൾ ഒരൽപ്പം താണ് നിൽക്കുന്നതാണ് കുടുംബ ജീവിതത്തിന്റെ ഭംഗി എന്ന് പറഞ്ഞതിനാണ് ഈ കലഹം.

ദൈവ സൃഷ്ടിയിൽ തന്നെ പുരുഷനാണ് സ്ത്രീയെക്കാൾ ശക്തൻ. അതൊരു യാഥാർത്ഥ്യമാണ്. പ്രത്യേകിച്ച്കായികമായി .അത് അംഗീകരിക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്? .മറ്റൊരർത്ഥത്തിൽ സ്ത്രീയും പുരുഷനും രണ്ട് വ്യത്യസ്ത സൃഷ്ടികളാണ്. ആ വ്യത്യസ്തത തന്നെയാണ് അതിന്റെ സൗന്ദര്യവും. ആണ് ആണും പെണ്ണ് പെണ്ണുമായിരിക്കുന്നതാണ് അതിന്റെ ഭംഗി.പ്രത്യേകിച്ച് കുടുംബ ജീവിതത്തിൽ.

സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പെൺകുട്ടികൾ ഉയർന്നതോടെ എന്തിന് ഞാൻ ഒരാളുടെ കീഴിൽ നിൽക്കണം എന്ന ചിന്ത വന്നതോടെ പൊരുത്തപ്പെട്ടു പോകാവുന്ന കൊച്ചു കാര്യങ്ങൾ പോലും വലിയ വിഷയങ്ങളാക്കി വിവാഹമോചനം നേടുന്നത് കൂടുതലായി വരാൻ കാരണം അതിരുകവിഞ്ഞ സമത്വ ബോധമാണ്.

ഫെമിനിസത്തിന്റെ അസ്കിതയിൽ ജീവിക്കുന്ന നവോത്ഥാന നായികമാർ പൊതുവെ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർ ആയിരിക്കും. കൈയിലിരുപ്പു കാരണമോ തെറ്റായ ചിന്താധാരകളുടെ സ്വാധീനമോ കാരണം ജീവിതം കൈവിട്ടു പോയവരാവും. എന്റെ ജീവിതമോ പോയി മറ്റുള്ളവരുടെത് കൂടെ കുളമാക്കാം എന്ന ധാരണയിൽ ആർത്തവ രക്തം ഷോയ്ക്ക് വെയ്ക്കാനുള്ളതാണെന്നും അടച്ചിട്ട മുറിയിൽ സ്ത്രീ പുരുഷൻമാർ ചെയ്യുന്നതെല്ലാം പരസ്യമായി നടുറോട്ടിൽ ചെയ്യുന്നത് മഹാകാര്യമാണ് എന്നും ദുർബലരെ തെറ്റിദ്ധരിപ്പിച്ച് നടുറോട്ടിൽ ഇറക്കുന്ന നവോത്ഥാന ഫെമിനിസ്റ്റുകൾ സമൂഹത്തിന് ഭാരമാണ്.

ചെറിയ കുട്ടിയായിരിക്കുമ്പോൾ എന്റെ മോൾ പറഞ്ഞ ഒരു കാര്യമുണ്ട്.ഞാൻ വലുതായി കല്യാണം കഴിഞ്ഞ് ഭർത്താവുമായി വല്ല പ്രശ്നവും ഉണ്ടായാൽ പോയി ഫെമിനിസ്റ്റാവും…. അതെ അത്രയെ ഉള്ളു ഇന്നത്തെ നവോത്ഥാന ആർത്തവ ഫെമിനിസം.

മൂന്ന് തരം പുരുഷൻമാരാണ് ഫെമിനിസ്റ്റുകളെ ഉണ്ടാക്കുന്നത്.

ഒന്ന് .നാടൻ ഭാഷയിൽ പറഞ്ഞാൽ ഒന്നിനും പറ്റാത്ത മണകുണാഞ്ചൻ ഭർത്താക്കൻമാർ .

രണ്ട്. താനൊന്തോ വലിയ സംഭവം എന്ന് കരുതി ഭാര്യയുടെ ഇഷ്ടങ്ങളെ അടിച്ചമർത്തി അവളെ പുരുഷ വിദ്യോഷി ആക്കി മാറുന്നു. അത്തരക്കാരുടെ ഭാര്യമാരാണ് പിന്നീട് ഒരവസരം കിട്ടിയാൽ പുറത്ത് ചാടുന്നത്. അവർ തീർച്ചയായും ന്യായീകരണം അർഹിക്കുന്നു

മൂന്ന്: ഒന്നിനും കൊള്ളാതെ കുടിച്ച് കൂത്താടി കുടുംബം നോക്കാത്ത പുരുഷൻ കാരണം സ്വന്തം കാലിൽ അധ്യാനിച്ച് കുടുംബം നോക്കുന്ന സ്ത്രീകൾ.അവരാണ് ബഹുമാനം അർഹിക്കുന്ന ഫെമിനിസ്റ്റുകൾ

ഓരോ ഭാര്യയും വീട്ടുജോലിക്കാരിയാണ്, ആയയാണ് ..ഭർത്താവ് ഡ്രൈവർ ആണ്, ATM മെഷീനാണ്…. അങ്ങനെ പലതുമാണ്. പക്ഷെ സന്തോഷത്തോടെ ചെയ്യുന്ന ഇത്തരം കരുതലുകളാണ് കുടുംബത്തെ സുന്ദരമാക്കുന്നത്.

ഏത് പ്രസ്ഥാനത്തിനും ഒരു നേതാവ് വേണം. കുടുംബത്തിനുമതെ. ആ നേതാവ് വീട്ടിലെ പുരുഷൻ തന്നെയാവണം. പരസ്പര ആശയ വിനിമയത്തിലൂടെ എടുക്കുന്ന ഫൈനൽ ഡിസിഷൻ നേതാവിന്റെതാവണം. അത്തരം കുടുംബങ്ങളിലെ ഊഷ്മളത ഉണ്ടാവു.

അതാണ് ആനിയും പറഞ്ഞത്.
പാചകം പെണ്ണിന്റെ കടമയല്ല എന്ന് നവ്യാ നായർ പറഞ്ഞതിനെ കയ്യടിക്കുന്ന കുറേ നവോദാനക്കാരെ കണ്ടു.
വീട്ടിൽ കുടുംബത്തിന് ഭക്ഷണം ഉണ്ടാക്കുന്നത് ഭാരമായി കാണുന്നവർക്കാണ് പ്രശ്നം. എന്റെ അമ്മയും ഭർത്താവിന്റെ അമ്മയും മേമമാരുമടക്കം എത്രയോ പേർക്ക് സന്തോഷമായി വെച്ച് വിളമ്പ് മനസ് നിറച്ച് ഊട്ടിയവരാണ്. അതുപോലെയൊന്നുമാവാൻ എന്റെ തലമുറക്ക് കഴിഞ്ഞില്ല. അതവരുടെ കഴിവാണ്. നല്ല മനസ്സാണ്.

ഇന്നലെ ഒരു ഫെമിനിസ്റ്റ് നവോത്ഥാന പെൺകുട്ടിയുടെ മരണവാർത്ത വായിച്ചു കാണും. അവരൊക്കെ എന്തൊക്കെയോ കാട്ടിക്കൂട്ടാൻ ഇറങ്ങിത്തിരിച്ച് ഒന്നുമാവാതെ ജീവിതം കൈവിട്ടു പോകുന്ന ഗതികേടിന്റെ ബാക്കിപത്രങ്ങൾ മാത്രമാണ്.
ഒരു പെണ്ണ് ഫെമിനിസ്റ്റ് നവോത്ഥാന നായികയാവുന്നത് അവളുടെ ഗതി കേടാണ്.പൊരിച്ച മീൻ കിട്ടാത്തതിന്റെ പേരിൽ ഫെമിനിസ്റ്റായവരുടെ നാടാണ് നമ്മുടെത്.

മാന്യനായ സ്നേഹമുള്ള പുരുഷനൊപ്പം പരസ്പര സ്നേഹത്തോടെ അവന്റെ മേധാവിത്വമഗീകരിച്ച് ജീവിക്കുന്നത് ഒരു പെണ്ണിന്റെ ഭാഗ്യമാണ്. ആ ക്വാളിറ്റിയുള്ള പുരുഷനെ കിട്ടിയവർ ആനിയെപ്പോലെയും സരയുവിനെ പോലെയുമെ ചിന്തിക്കാനാവു.
സൈബർ ഭാഷയിൽ പറഞ്ഞാൽ ആനിയെ പോലെ കുല സ്ത്രീ ആവാൻ കഴിയുന്നത് ഭാഗ്യമാണ് .മറ്റേത് ആയിപ്പോകുന്നതും

ദീപാ നരേന്ദ്രൻ.

shortlink

Related Articles

Post Your Comments


Back to top button