ന്യൂഡല്‍ഹി • കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) 350 മില്ലി വരെ ഹാൻഡ് സാനിറ്റൈസറുകൾ ഹാൻഡ് ബാഗേജുകളിൽ കൊണ്ടുപോകാന്‍ യാത്രക്കാരെ അനുവദിച്ചു.
സുരക്ഷാ പരിശോധനയ്ക്കിടെ തങ്ങളുടെ പക്കല്‍ സാനിറ്റൈസർ ഉണ്ടെന്ന് വെളിപ്പെടുത്തണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ സർക്കുലറിൽ അറിയിച്ചു. ഇത് ഉടനടി പ്രാബല്യത്തിൽ വരുമെന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.
നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം, 100 മില്ലിയില്‍ കൂടുതലുള്ള മറ്റു ദ്രാവക വസ്തുക്കളോ പേസ്റ്റുകളോ ക്യാബിനില്‍ കൊണ്ട് പോകാന്‍ അനുവദിക്കുന്നില്ല.
പുതുക്കിയ നിർദ്ദേശങ്ങൾ ഉടനടി പ്രാബല്യത്തിൽ വരും, 2020 മെയ് 13 മുതൽ മൂന്ന് മാസത്തേക്ക് ഉത്തരവ് സാധുവായിരിക്കും.
വിമാനത്താവളങ്ങളിലെ പ്രീ-ബോർഡിംഗ് സുരക്ഷാ പരിശോധനയിൽ (പിഇഎസ്‌സി) യാത്രക്കാരുടെ ബോർഡിംഗ് പാസുകൾ ഇനി മുദ്രവെക്കില്ലെന്നും ബി.സി.എ.എസ് പറഞ്ഞു.
Post Your Comments