തിരുവനന്തപുരം; മരണപ്പെട്ട മകന്റെ മൃതദേഹം നാട്ടില്‍ കൊണ്ടു പോയി മതാചാര പ്രകാരം സംസ്കാരിക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹം സാധിച്ച് നല്കി സുരേഷ് ഗോപി എംപി,, ഷാര്‍ജയില്‍ ഈ മാസം എട്ടിന് രക്താര്‍ബുദം ബാധിച്ച് മരിച്ച പാലക്കാട് തിരുവഴിയോട് ചങ്ങോത്ത് ഹൗസില്‍ കൃഷ്ണദാസ്ദിവ്യ ദമ്പതികളുടെ ഇളയമകന് വൈഷ്ണവ് കൃഷ്ണദാസി(4)ന്റെ മൃതദേഹമാണ് സുരേഷ് ഗോപിയുടെ ഇടപെടലില്‍ നാളെ നാട്ടില്‍ എത്തുന്നത്,, അല്‍ എന്‍ അല്‍ തവാം ആശുപത്രി മോര്‍ച്ചറിയില്‍ സൂഷിച്ചിരിക്കുന്ന മൃതദേഹം നാളെ ഉച്ചയ്ക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേയ്ക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് എഎക്സ് 434 വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുകയെന്ന് റിപ്പോർട്ടുകൾ.
മരിച്ച കുഞ്ഞു മകന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ ഈ രക്ഷിതാക്കള്‍ ഏറെ വാതിലുകള്‍ മുട്ടിയെങ്കിലും നടന്നില്ല. ദുബായിയില്‍ നിന്നും മൃതദേഹങ്ങള്‍ ചരക്ക് വിമാനങ്ങളില്‍ കൊണ്ടു പോകുന്നതറിഞ്ഞതോടെ ആ ശ്രമവും നടത്തിയെങ്കിലും പരാജയപ്പെട്ടു, ഷാര്‍ജയിലെ ജലവൈദ്യുത വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായ കൃഷ്ണ ദാസും കുടുംബവും കോയമ്ബത്തൂരാണ് താമസിച്ചിരുന്നത്,, അവിടെ നിന്നാണ് കൃഷ്ണദാസ് തനിക്കും കുടുംബത്തിനും പാസ്പോര്‍ട്ട് എടുക്കുകയും ചെയ്തത്.
ലോകമെങ്ങും കൊറോണയെ തുടര്‍ന്ന് അന്യനാടുകളില്‍ കുടുങ്ങി പോയവരെ തിരിച്ചെത്തിക്കാനായി സര്‍ക്കാര്‍ ആരംഭിച്ച വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള പ്രത്യേക വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു,, എന്നാല്‍ അന്യ സംസ്ഥാനക്കാരെ കൊണ്ടു പോകാന്‍ സാധിക്കില്ലെന്നതിനാല്‍ വൈഷ്ണവിന്റെ മൃതദേഹം തമിഴ്നാട്ടിലേക്ക് മാത്രമെ കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവരം അറിഞ്ഞ സുരേഷ് ഗോപി ഉടന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി ബന്ധപ്പെട്ടു. പിന്നീട് ഇവര്‍ അധികൃതരുമായി ബന്ധപ്പെട്ട് കുട്ടിയുടെ മൃതദേഹം ദുബായ്- കൊച്ചി വിമാനത്തില്‍ കൊണ്ടു പോകാനുള്ള സാഹചര്യം ഒരുക്കി നൽകുകയായിരുന്നു.
കുഞ്ഞ് വൈഷ്ണവിന്റെ മൃതദേഹം നാളെ രാവിലെ 11 മണിക്ക് ദുബായ് വിമാനത്താവളത്തിലെത്തിക്കും,, ഇന്ത്യന്‍ സമയം വൈകിട്ട് 4.15 കൊച്ചിയിലെത്തുന്ന മൃതദേഹം രാത്രി 11 ഓടെ പാലക്കാട് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരേഷ് ഗോപിയുടെ ഇടപെടലിന് കുടുംബാംഗങ്ങള്‍ നന്ദി പറഞ്ഞു.
Post Your Comments