സാന്‍ഫ്രാന്‍സിസ്കോ: ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ച് ട്വിറ്റര്‍. പ്രമുഖ സമൂഹ മാധ്യമമായ ട്വിറ്റർ. കോവിഡ് വ്യാപനത്തെ തുടർന്നാണ് നടപടി. സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും കോവിഡ് ലോക്ക്ഡൗണ്‍ അവസാനിച്ചതിനുശേഷവും പല ജീവനക്കാര്‍ക്കും വീട്ടില്‍ നിന്ന് സ്ഥിരമായി ജോലി ചെയ്യാമെന്നുമാണ് ട്വിറ്റര്‍ അറിയിച്ചത്.
Also read : കോവിഡ് : ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ധനസഹായവുമായി സ്കോഡ-ഫോക്സ്വാഗണ് ജീവനക്കാര്‍
ലോക്ക് ഡൗണ്‍ പ്രതിസന്ധിയെത്തുടര്‍ന്ന് മാര്‍ച്ചില്‍ ആദ്യമായി ടെലിവര്‍ക്കിലേക്ക് മാറിയ കമ്പനികളിലൊന്നാണ് സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ട്വിറ്റര്‍. ആ നയം വീണ്ടും തുടരുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയത്. വികേന്ദ്രീകരണത്തിന് പ്രാധാന്യം നല്‍കുകയും എവിടെ നിന്നും പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള തൊഴില്‍ രീതി പിന്തുടരുകയും ചെയ്യുന്നതിലൂടെ ഞങ്ങള്‍ക്ക് ഈ ഘട്ടത്തോട് എളുപ്പം പൊരുത്തപ്പെടാനായെന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു.
Post Your Comments