KeralaLatest NewsNews

യാത്രക്കാരുടെ എണ്ണം 25 ആക്കും; ടിക്കറ്റ് നിരക്ക് ഇരട്ടി; സ്വകാര്യബസുകള്‍ക്ക് യാത്രാനുമതി നൽകുമ്പോൾ നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: പൊതുഗതാഗതത്തിന് കേന്ദ്രാനുമതി ലഭിച്ചാല്‍ കടുത്ത നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ക്ക് യാത്രാനുമതി നൽകുമെന്ന് സൂചന. 51 സീറ്റുള്ള ബസില്‍ യാത്രക്കാരുടെ എണ്ണം 25 ആയി കുറയ്ക്കാനാണ് തീരുമാനം. ഇതിന്റെ പശ്ചാത്തലത്തിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കുമെന്നും റിപ്പോർട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കുറയ്ക്കുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ്ജ് കൂട്ടുന്നത്. സ്വകാര്യബസുകള്‍ക്ക് റോഡുനികുതി ഇളവുനല്‍കാനുള്ള ശുപാര്‍ശയും പരിഗണനയിലുണ്ട്.

Read also: കോണ്‍ഗ്രസ് എംഎല്‍എയുടെ കാറില്‍ മദ്യക്കടത്ത്, പിടികൂടിയത് വിലയേറിയ മദ്യം

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കുവേണ്ടി കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച പ്രത്യേക സര്‍വീസുകളില്‍ ഇരട്ടിനിരക്കാണ് ഈടാക്കുന്നത്. പ്രധാനപ്പെട്ട ഓഫീസ് സമുച്ചയങ്ങള്‍, സിവില്‍സ്റ്റേഷനുകള്‍, കളക്ടറേറ്റുകള്‍, ഹൈക്കോടതി തുടങ്ങിയ സ്ഥലങ്ങളിലേക്കും കോണ്‍ട്രാക്ട് കാര്യേജുകളായി ബസ് ഓടിക്കാന്‍ അനുമതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button