മുംബൈ : വ്യാപാര ആഴ്ചയിലെ നാലാം ദിവസം നേട്ടം കൈവിട്ടു, ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 885.72 പോയിന്റ് താഴ്ന്നു 31122.89ലും നിഫ്റ്റി 240.80 പോയന്റ് താഴ്ന്ന് 9142.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 968 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1324 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഫാര്‍മ, എഫ്എംസിജി ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.3-0.7ശതമാനത്തോളം നഷ്ടത്തിലായി. സീ എന്റര്‍ടെയ്ന്‍മെന്റ്, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി ഇന്‍ഫ്രടെല്‍, എല്‍ആന്‍ഡ്ടി, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, ഗെയില്‍ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് അവസാനിച്ചത്
Post Your Comments